തിരുവനന്തപുരം: അനധികൃത അവധിയില്‍ തുടരുകയും ജോലിക്ക് ഹാജരാകാതിരിക്കുകയും ചെയ്ത 325 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്നും പിരിച്ച് വിടാന്‍ നടപടികള്‍ ആരംഭിച്ചു ആരോഗ്യവകുപ്പ്. 2012 കാലയളവ് മുതല്‍ സര്‍വ്വീസില്‍ ഹാജരാകാതെ അനധികൃത അവധിയില്‍ പ്രവേശിപ്പിരിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കുന്നത്.
ജോലിയില്‍ പ്രവേശിക്കണമെന്ന് കാട്ടി ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കിയിട്ടും തിരികെ ജോലിയില്‍ പ്രവേശിക്കാത്തവര്‍ക്കെതിരെയാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് സേവനം നല്കാന് ബാധ്യസ്ഥരായ ഡോക്ടര്‍മാരുടെ ഇത്തരം നടപടികള്‍ക്കെതിരെ ആരോഗ്യവകുപ്പ് രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്.
പുതുതായി ജനസേവനം നടത്താന്‍ അവസരം കാത്തിരിക്കുന്ന യുവ ഡോക്ടര്‍മാരുടെ അവസരം നഷ്ടപ്പെടുത്തരുതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.