മാഡ്രിഡ്: കോപ്പാ ഡെല്‍ റേയിലെ അപ്രതീക്ഷിത തോല്‍വി മറക്കാന്‍ ബാഴ്‌സക്ക് മികച്ച ജയം. ഹോംഎവേ മത്സരത്തിലാണ് വിജയിച്ചതെന്നതും ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ബാഴ്‌സലോണ റയല്‍ ബെറ്റിസിനെ 3-2നാണ് തോല്‍പ്പിച്ചത്.
ടീമില്‍ നിന്ന് പരിശീലകന്‍ വാല്‍വേര്‍ദേയെ മാറ്റി ക്വികേ വന്നതിന് ശേഷം ഒരു പ്രമുഖ ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തുപോയതിന്റെ ക്ഷീണ് ചെറുതായെന്ന് കുറഞ്ഞ ആത്മവിശ്വാ സത്തിലാണ് ബാഴ്‌സ. നാല് മത്സരങ്ങളില്‍ മൂന്നെണ്ണം തോറ്റശേഷമാണ് ബാഴ്‌സയുടെ ജയം എന്നതും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.
10 പേരുമായിട്ടാണ് മുതല്‍ ഇരുടീമുകള്‍ക്കും കളിക്കേണ്ടിവന്നത്. ബാഴ്‌സയുടെ ക്ലെമന്റ് ലെംഗ്ലെറ്റ് 79-ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡും കണ്ടതോടെ പുറത്തായി. ബെറ്റിസിന്റെ നാബില്‍ ഫെക്കിര്‍ 76-ാം മിനിറ്റില്‍ രണ്ടാം മഞ്ഞകാര്‍ഡുകണ്ട് തന്നെ പുറത്തുപോകേണ്ടി വന്നു.കളം നിറഞ്ഞ് മെസ്സികളിച്ചതോടെ കളി ആവേശകരമായി.
മെസ്സിയുടെ ഹെഡ്ഡറിനെ മനോഹരമായി വലയിലെത്തിച്ച ശേഷമാണ് ക്ലെമന്റ് ലെംഗ്ലെറ്റ് പുറത്തായത്. ആദ്യ മുന്നേറ്റം ബെറ്റിസിന്റേതായിരുന്നു. (1-0). 6-ാം മിനിറ്റില്‍ സെര്‍ജിയോ കനാലെസ് പെനാല്‍റ്റി ഗോളാക്കി ടീമിനെ മുന്നിലെത്തിച്ചു. മൂന്നു മിനിറ്റിനകം ബാഴ്‌സ സമനില നേടി (1-1). ഫ്രെങ്കി വീണ്ടും മെസ്സിയുടെ പാസ്സ് സ്വീകരിച്ച് ഗോളാക്കി ടീമിന് സമനില നല്‍കി. 26-ാം മിനിറ്റില്‍ ബെറ്റിസ് വീണ്ടും മുന്നിലെത്തി. നാബില്‍ ഫെകിറാണ് ഗോളടിച്ചത് (2-1). ആദ്യപകുതിയുടെ 3-ാം അധികമിനിറ്റില്‍ സെര്‍ജിയോ ബാസ്‌ക്വറ്റ്‌സ് വീണ്ടും ബാഴ്‌സക്ക് സമനില നല്‍കി(2-2). തുടര്‍ന്ന് ക്ലെമന്റ് ലെംഗ്ലെറ്റ് 72-ാം മിനിറ്റില്‍ 3-2ന്റെ മുന്‍തൂക്കം നല്‍കി. എന്നാല്‍ കരുത്തോടെ തിരിച്ചടിച്ച നാബില്‍ ഫെകിര്‍ 76-ാം മിനിറ്റില്‍ 3-3ന്റെ സമനില പിടിച്ചു. കൂടുതല്‍ ആക്രമിച്ചുകളിച്ച ബാഴ്‌സ ലെംഗ്ലെറ്റിലൂടെ 79-ാം മിനിറ്റില്‍ വിജയഗോളും നേടി. ലീഗില്‍ 49 പോയിന്റുകളോടെ ബാള്‌സലോണ രണ്ടാം സ്ഥാനത്ത് തുടരുകയാണ്.















