പെലെയെ മറികടക്കാന്‍ 22 ഗോളുകള്‍; ലോക ഫുട്‌ബോളില്‍ മെസിക്ക് മുന്നിലുള്ള 5 പ്രധാന റെക്കോര്‍ഡുകള്‍ ഇവയാണ്
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പെലെയെ മറികടക്കാന്‍ 22 ഗോളുകള്‍; ലോക ഫുട്‌ബോളില്‍ മെസിക്ക് മുന്നിലുള്ള 5 പ്രധാന റെക്കോര്‍ഡുകള്‍ ഇവയാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2020, 01:01 pm IST
Facebook
Twitter
WhatsAppTelegram

ബാഴ്‌സലോണ: ഫുട്‌ബോള്‍ ലോകത്ത് പകരം വെക്കാനില്ലാത്ത താരങ്ങളില്‍ ഒരാളാണ് ബാഴ്‌സലോണയുടെ അര്‍ജന്റീനിയന്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസി. തന്റെ 32ാം വയസിലും മികച്ച രീതിയില്‍ പന്തു തട്ടുന്ന മെസിക്ക് മുന്നില്‍ അധികം വൈകാതെ തകര്‍ന്നു വീഴാന്‍ സാധ്യതയുള്ള 5 പ്രധാന റെക്കോര്‍ഡുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1. കരിയറില്‍ 700 ഗോളുകള്‍

സ്വന്തം രാജ്യത്തിനും ക്ലബിനുമായി 700 ഗോളുകള്‍ എന്ന നാഴികക്കല്ല് പിന്നിടാന്‍ മെസിക്ക് മുന്നിലുള്ള ദൂരം വെറും 8 ഗോളുകള്‍ മാത്രം. നിലവില്‍ 851 മത്സരങ്ങളില്‍ നിന്നും 692 ഗോളുകളാണ് മെസിയുടെ സമ്പാദ്യം. അര്‍ജന്റീനക്കായി 70 ഗോളുകള്‍ നേടിയ താരം ബാഴ്‌സലോണക്കു വേണ്ടി 622 ഗോളുകള്‍ നേടിക്കഴിഞ്ഞു.

2. കരിയറില്‍ 300 അസിസ്റ്റുകള്‍

ഗോളടിക്കുകയും സഹതാരങ്ങളെക്കൊണ്ട് ഗോളടിപ്പിക്കുകയും ചെയ്താണ് മെസി കളിക്കളത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ റിയല്‍ ബെറ്റിസിനെതിരെ ഗോള്‍ നേടാനായില്ലെങ്കിലും മൂന്ന് ഗോളുകള്‍ക്കാണ് മെസി വഴിയൊരുക്കിയത്. നിലവില്‍ 288 ഗോളുകള്‍ക്കാണ് മെസി വഴിയൊരുക്കിയിരിക്കുന്നത്. 12 അസിസ്റ്റുകള്‍ കൂടി നല്‍കിയാല്‍ ചരിത്രത്തിലാദ്യമായി 300 അസിസ്റ്റുകള്‍ നല്‍കുന്ന കളിക്കാരന്‍ എന്ന റെക്കോര്‍ഡാണ് മെസിയെ കാത്തിരിക്കുന്നത്.

3. ഒരു ക്ലബിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍

22 ഗോളുകള്‍ കൂടി നേടാനായാല്‍ ഒരു ക്ലബിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് മെസി സ്വന്തമാക്കും. നിലവില്‍ സാന്റോസിന് വേണ്ടി 643 ഗോളുകള്‍ നേടിയ ഫുട്‌ബോള്‍ ഇതിഹാസം പെലെയാണ് മെസിക്കു മുന്നിലുള്ളത്.

4. 20 ഗോളുകള്‍/അസിസ്റ്റുകള്‍ നേടിയാല്‍ 1000 ഗോളുകളില്‍ നേരിട്ട് പങ്കാളിത്തം നേടുന്ന ആദ്യ താരം

കരിയറില്‍ 20 ഗോളുകളോ അസിസ്റ്റുകളോ നേടിയാല്‍ തന്റെ രാജ്യവും ക്ലബും സ്‌കോര്‍ ചെയ്ത 1000 ഗോളുകളില്‍ മെസി നേരിട്ട് പങ്കാളിയാകും. അങ്ങനെയെങ്കില്‍ ഫുട്‌ബോള്‍ ചരിത്രത്തിലാദ്യമായാകും ഒരു താരം 1000 ഗോളുകളില്‍ പങ്കാളിത്തം വഹിക്കുന്നത്.

5. 2 ട്രോഫികള്‍ കൂടി സ്വന്തമാക്കിയാല്‍ ഒരു ക്ലബിനു വേണ്ടി ഏറ്റവും കൂടുതല്‍ ട്രോഫികള്‍ നേടുന്ന താരം

ബാഴ്‌സലോണക്ക് വേണ്ടി 34 ട്രോഫികളാണ് മെസി സ്വന്തമാക്കിയിരിക്കുന്നത്. 2 ട്രോഫികള്‍ കൂടി നേടിയാല്‍ ഒരു ക്ലബിനു വേണ്ടി ഏറ്റവും കൂടുതല്‍ ട്രോഫികള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് മെസി സ്വന്തമാക്കും. നിലവില്‍ ഉക്രെയിന്‍ പ്രീമിയര്‍ ലീഗില്‍ ഡൈനാമോ കൈവിവിനു വേണ്ടി 36 കിരീടങ്ങള്‍ നേടിയ ഒലെക്‌സാണ്ടര്‍ ഷോവ്‌കോവ്‌സ്‌കിയുടെ പേരിലാണ് റെക്കോര്‍ഡ്.

Share79
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

Latest News

ഒരു മകൻ ജീവനൊടുക്കി, മറ്റൊരാൾ ജയിലിൽ; എല്ലാത്തിനും കാരണം കൊടുങ്ങല്ലൂർ പൊലീസ്, ഹൃദയംപൊട്ടി പിതാവിന്റെ കുറിപ്പ്

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies