കേരളത്തിൽ ആഭ്യന്തര വകുപ്പിലും പോലീസിലും വൻ അഴിമതിയും സ്വജനപക്ഷപാതാവുമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ദുബായിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .തിരുവനന്തപുരം ആംഡ് പൊലീസ് ബറ്റാലിയനിൽ നിന്ന് തോക്കുകളും വെടിയുണ്ടകളും കാണാതായത് രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണെന്നും ഗുരുതരമായ ക്രമക്കേടുകള്‍ സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിൽ ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. ഡിജിപി എന്നത് ഡയറക്ടർ ജനറൽ ഓഫ് പൊലീസ് എന്നതിനു പകരം ഡയറക്ടർ ജനറൽ ഓഫ് പർച്ചേഴ്സ് ആയിമാറിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശബരി മലയിലേക്കു ഉപകരണങ്ങൾ വാങ്ങിച്ചതിൽ പോലും കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
—