ലണ്ടന്‍: തെരുവ് ഫുട്‌ബോള്‍ കളിച്ചുവളര്‍ന്ന താരം എത്തിനില്‍ക്കുന്നത് പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ ചെല്‍സിയുടെ തട്ടകത്തില്‍. അജാക്‌സിന്റെ താരമായ ഹക്കിമിനെ 350 കോടിയുടെ കരാറിനാണ് ചെല്‍സി പരിഗണിക്കുന്നത്.
നെതല്‍ലാന്റ്‌സില്‍ ജനിച്ച് മൊറോക്കോ വംശജനായ ഹക്കിം തന്റെ 26-ാം വയസ്സിലാണ് ഡച്ച് ഫുട്‌ബോളില്‍ തിളങ്ങിനില്‍ക്കുന്നത്. ഏതു പ്രതികൂല പരിസ്ഥിതിയിലും മുന്നേറുന്ന താരമെന്നാണ് ചെല്‍സിയുടെ വിലയിരുത്തല്‍.
2007ലാണ് ഹ്ക്കിം പ്രൊഫഷണല്‍ ഫുട്‌ബോളിലെത്തുന്നത്. ഹീരേന്‍ വീനായിരുന്നു ആദ്യ ക്ല്ബ്ബ്. 2014ല്‍ എഫ്‌സി ട്വന്റിയുടേ താരമായ ഹക്കിമിന് വഴിത്തിരിവായി 2016ല്‍ ഡച്ച് വമ്പന്മാരായ അജാക്‌സില്‍ നിന്ന് വിളിയെത്തി. ഡച്ച് ഫുട്‌ബോളിന്റെ ഇതിഹാസതാരം മാര്‍കോ വാന്‍ ബാസ്റ്റണാണ് ഹക്കിമിന്റെ പ്രതിഭക്ക് മൂര്‍ച്ചകൂട്ടിയത്.
തന്റെ 10-ാം വയസ്സില്‍ അച്ഛനെ നഷ്ടപ്പെട്ട ഹക്കിം 8 മക്കളില്‍ ഏറ്റവും ഇളയവനാണ്. അമ്മയുടെ പരിമിതമായ തുകയില്‍ വളര്‍ന്ന കുട്ടികളെല്ലാവരും പക്ഷെ ഫുട്‌ബോളില്‍ വലിയ ആവേശക്കാരായിരുന്നു. രണ്ടു സഹോദരന്മാരും ഫുട്‌ബോള്‍ രംഗത്തുണ്ടെന്ന് ഹക്കിം പറഞ്ഞു.















