തൃക്കൈപ്പറ്റ (വയനാട്) : പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യൂ വരിച്ച സിആര്‍പിഎഫ് ജവാന് വിവി വസന്ത്കുമാറിന്റെ ഓര്‍മ്മകള്‍ക്ക് ഇന്നേക്ക് ഒരു വയസ്. തൃക്കൈപ്പറ്റയിലെ വസന്ത്കുമാറിന്റെ തറവാട്ടു വീട്ടില്‍ കുടുംബവും നാട്ടുകാരും ഒത്തുചേര്‍ന്ന് അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. സേനാ പ്രതിനിധിയും അനുസ്മരണത്തില്‍ പങ്കെടുത്തു.
10 ദിവസത്തെ അവധി കഴിഞ്ഞ് ജോലിയില്‍ പ്രവേശിച്ച വസന്ത്കുമാര്‍, സ്ഥാനക്കയറ്റം ലഭിച്ചതനുസരിച്ച് ശ്രീനഗറിലേക്കുളള യാത്രാ മാധ്യേയാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുന്നത്. ഒരു വര്‍ഷം കഴിഞ്ഞിട്ടും ഭാര്യ ഷീനക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കും വസന്ത്കുമാറിന്റെ വേര്‍പാട് ഉള്‍ക്കൊളളാനായിട്ടില്ല.
വാഴക്കണ്ടിയില്‍ വസന്ത്കുമാറിന്റെ സ്മൃതി മണ്ഡപത്തില്‍ കുടുംബാംഗങ്ങളും ജനപ്രതിനിധികളും എത്തി പുഷ്പാര്‍ച്ചനയര്‍പ്പിച്ചു. സിആര്‍പിഎഫ് ഹവില്‍ധാര്‍ മേജര്‍ വഞ്ചീവ് കുമാറും എന്‍സിസി കേഡറ്റ്സും പുഷ്പാര്‍ച്ചന നടത്തി. പുഷ്പാര്‍ച്ചനക്ക് ശേഷം വീട്ടില്‍ അനുസ്മര സമ്മേളനവും നടന്നു. ലക്കിടിക്ക് സമീപം ഗ്രാമപഞ്ചായത്തും അനുസ്മരണയോഗം സംഘടിപ്പിച്ചു.