ലണ്ടന്‍: പ്രീമിയര്‍ ലീഗ് 26-ാം റൗണ്ട് മത്സരങ്ങളില്‍ ലിവര്‍പൂളിന്റെ വിജയക്കുതിപ്പ് തുടരുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ ഒരു ഗോളിന് നോര്‍വിച്ച് സിറ്റിയെയാണ് തോല്‍പ്പിച്ചത്.കളിയുടെ 78-ാം മിനിറ്റിലാണ് ലീഗ് ചാമ്പ്യന്മാര് അവസരം മുതലാക്കിയത്. സാദിയോ മാനേയാണ് ഗോള്‍ നേടിയത്. കളിയുടെ ഭൂരിഭാഗം സമയത്തും പന്ത് കൈവശം വച്ചിട്ടും ഒരു ഗോളുമാത്രം അടിക്കാനേ സാധിച്ചുള്ളു എന്ന നിരാശയാണ് ലിവര്‍പൂളിനുള്ളത്. എതിരാളിയുടെ കളത്തില്‍ 620 പാസ്സുകളുമായി മുന്നേറിയിട്ടും ഗോളിന് വഴിയൊരുങ്ങിയില്ല. 17 ഷോട്ടുകളാണ് ലിവര്‍പൂള്‍ താരങ്ങള്‍ തൊടുത്തത്. ഇതില്‍ 6 എണ്ണം ഗോള്‍വല ലക്ഷ്യമാക്കിയിട്ടായിരുന്നു.
പലസമയത്തും കളി പരുക്കനാകുന്നതും ഇന്നലെ കണ്ടു. ലിവര്‍പൂള്‍ 11 തവണ നോര്‍വിച്ച് താരങ്ങളെ പ്രതിരോധിക്കാന്‍ ഫൗള്‍ ചെയ്തതും രണ്ട് മഞ്ഞ കാര്‍ഡുകള്‍ നേടിക്കൊടുത്തു. നോര്‍വിച്ച് 5 ഫൗളുകള്‍ ചെയതതില്‍ ഒരു മഞ്ഞകാര്ഡുകണ്ടു. മറ്റ മത്സരങ്ങളില്‍ ലെസ്റ്റര്‍ സിറ്റി-വൂള്‍വ്സ് മത്സരം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞപ്പോള്‍ ബേണ്‍ലീ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് സതാംപ്ടണിനെ തോല്‍പ്പിച്ചു. ബേണ്‍ലിക്കായി കളിയുടെ രണ്ടാം മിനിറ്റില്‍ ആഷ്ലീ വുഡും 60-ാം മിനിറ്റില്‍ മാതേജ് വിദ്രയും ഗോളുകള്‍ നേടി. സതാംപ്ടണനായി 18-ാ മിനിറ്റില്‍ ദാനീ ഇംഗ്സ് സമനില ഗോള്‍ നേടിയിരുന്നു.















