എയർ ഇന്ത്യ എക്സ്പ്രസ്സിനു പിന്നാലെ നിരക്കിളവുമായി എയര്‍ ഇന്ത്യയും . ഷാര്‍ജയില്‍ നിന്നു കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും ടിക്കറ്റ് നിരക്ക് 290 ദിര്‍ഹം മാത്രമാണ്.ദുബായില്‍ നിന്നു കോഴിക്കോട്ടേക്ക് 300 ദിര്‍ഹവും മുംബൈയിലേക്ക് 310 ദിര്‍ഹവുമാണ് നിരക്ക്.ദുബായ് – ബെംഗളുരു, ദുബായ് – കൊൽക്കത്ത, ദുബായ് _ വിശാഖപട്ടണം -410 ദിർഹം.ദുബായ്- ഹൈദരാബാദ്, ദുബായ് -ഡൽഹി 430, ദുബായ് – ഗോവ – 450 ദിർഹം. ദുബായ് – ഇൻഡോർ – 340 ദിർഹം എന്നിങ്ങനെയാണ് മറ്റ് വിമാനത്താവളങ്ങളിലേക്കുള്ള നിരക്കുകൾ.തിങ്കളാഴ്ച വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ നിരക്കിളവ് പ്രഖ്യാപിച്ചിട്ടുള്ളത്. സെപ്തംബര്‍ 30 വരെ യാത്ര ചെയ്യാന്‍ കഴിയുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.