ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമായ ഇത്തിഹാദ് എയര്‍ബസ് എ380 യ്ക്ക് സാഹസിക ലാൻഡിങ് . അഞ്ഞൂറോളം പേരെ വഹിക്കാൻ ശേഷിയുള്ള വിമാനം ഹീത്രൂ വിമാനത്താവളത്തിലാണ് ആടിയുലഞ്ഞ് ലാൻഡ് ചെയ്തത് . ഇതിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയായി.വിമാനം റൺവേയ്ക്ക് പുറത്തേക്ക് പോകുന്നത് വ്യക്തമാക്കുന്നതാണ് വീഡിയോ.
അബുദാബിയിൽ നിന്ന് ലണ്ടനിലേയ്ക്ക് വന്ന വിമാനമാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് . വിമാനത്താവള പ്രദേശത്ത് ശക്തിയിൽ വീശിയ ശക്തമായ കാറ്റാണ് വിമാനങ്ങളുടെ ലാൻഡിങ് ബുദ്ധിമുട്ടിലാക്കിയത്. പൈലറ്റിന്റെ മനഃസാന്നിധ്യവും വൈദഗ്ധ്യവുമാണ് വന്‍ ദുരന്തത്തില്‍ നിന്നും യാത്രാവിമാനത്തെ രക്ഷപ്പെടുത്തിയത് .
https://www.youtube.com/watch?time_continue=1&v=I473iDkCIYE&feature=emb_logo