മുംബൈ: ഐസിസിയുടെ പുതിയ ട്വന്റി20 റാങ്കിംഗില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്ക് തിരിച്ചടി. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ മോശം പ്രകടനമാണ് കോഹ്ലിക്ക് തിരിച്ചടിയായത്. അതേസമയം, ലോകേഷ് രാഹുല്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി.
രണ്ടാം സ്ഥാനം നിലനിര്‍ത്തിയതിന് പുറമെ ഒന്നാമതുള്ള പാകിസ്താന് താരം ബാബര്‍ അസമുമായുള്ള അകലം കുറയ്ക്കാനും രാഹുലിനു കഴിഞ്ഞു. ബാബറിന് 879 പോയിന്റാണുള്ളത്. നിലവില്‍ 823 പോയിന്റാണ് രാഹുലിനുള്ളത്. ന്യൂസിലാന്‍ഡിനെതിരേ നടന്ന പരമ്പരയിലെ മികച്ച പ്രകടനമാണ് രാഹുലിനെ രണ്ടാം സ്ഥാനം നിലനിര്‍ത്താന്‍ സഹായിച്ചത്.
പരമ്പരയില്‍ 56 റണ്‍സ് ശരാശരിയില്‍ 224 റണ്‍സായിരുന്നു രാഹുലിന്റെ സമ്പാദ്യം. അതേസമയം, പരമ്പരയില്‍ നാലു മല്‍സരങ്ങള്‍ കളിച്ച കോഹ്ലിക്കു വെറും 105 റണ്‍സാണ് നേടാനായത്. കോഹ്ലിയുടേത് കരിയറിലെ മോശം പ്രകടനമായാണ് ക്രിക്കറ്റ് വിദഗ്ധര്‍ വിലയിരുത്തുന്നത്.