അബുദാബി പൊലീസിന്റെ പുതിയ റോബോട്ടായ ടാഫ് 35ന് 300 മീറ്റർ അകലത്തിലിരുന്നു വെള്ളവും പതയും സ്പ്രേ ചെയ്ത് എത്ര വലിയ തീ കെടുത്താനും സാധിക്കും.റിമോട്ട് കൺട്രോളിൽ നിയന്ത്രിക്കാവുന്ന റോബോട്ട് ഉദ്യോഗസ്ഥരുടെ നിർദേശം അനുസരിച്ചു ദുരന്ത സ്ഥലങ്ങളിൽ ഓടിയെത്തി സ്വയം സന്ദർഭത്തിന് അനുസരിച്ച് പ്രവർത്തിക്കാൻ ശേഷിയുണ്ട്.അഗ്നിയുടെ വ്യാപ്തി മനസ്സിലാക്കി അതിനനുസരിച്ച് വെള്ളം ചീറ്റി നിമിഷ നേരംകൊണ്ടു തീ കെടുത്തും.കെട്ടിടങ്ങൾ, ഭൂഗർഭ പാത, ഓയിൽ റിഫൈനറികൾ, കെമിക്കൽ ഫാക്ടറികൾ, ഇലക്ട്രിക് സബ് സ്റ്റേഷനുകൾ തുടങ്ങിയ ഇടങ്ങളിലെ തീ കെടുത്താനും ടാഫ് 35ന് കഴിവുണ്ട് .രക്ഷാപ്രവർത്തനത്തിനിടെ ആളപായമുണ്ടാകില്ലെന്നു മാത്രമല്ല ഏതു ദുർഘട മേഖലകളിലും സഞ്ചരിച്ച് 24 മണിക്കൂറും കർമനിരതനാകാൻ ഇതിനു സാധിക്കുമെന്നതാണു പ്രത്യേകത.ഇറ്റാലിയൻ എൻജിനീയറിങ് കമ്പനിയായ എമി കൺട്രോൾസും ജർമൻ കമ്പനിയായ മഗിറസും ചേർന്നാണ് റോബട്ടിനെ വികസിപ്പിച്ചത്.
—