ലണ്ടന്‍: യൂറോപ്പാ ലീഗിലെ വിവിധമത്സരങ്ങളില്‍് മുന്‍നിരടീമുകള്‍ക്ക് ജയവും സമനിലയും. പ്രീക്വാര്‍ട്ടറിന് മുമ്പുള്ള ഘട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സമനിലകൊണ്ട് തൃപ്തിപെടേണ്ടിവന്നപ്പോള്‍ ആഴ്‌സണലിനും ഇറ്റാലിയന്‍ ക്ലബ്ബായ ഇന്റര്‍ മിലാനും ജയം.
ടോട്ടനത്തിനെതിരെ 2-0ന്റെ ജയമാണ് ഇന്റര്‍മിലാന്‍ നേടിയത്. ഇതിനിടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ക്ലബ്ബ് ബ്രൂഗെ 1-1ന് സമനിലയില്‍ പിടിച്ചു. ആഴ്‌സണല്‍ എതിരില്ലാത്ത ഒറ്റ ഗോളിന് ഒളിമ്പിയാക്കോസിനെ മറികടന്നപ്പോള്‍, ഗെറ്റാഫെ 2-0ന് അജാക്‌സിനെ തോല്‍പ്പിച്ചു.
കളിയുടെ 15-ാം മിനിറ്റില്‍ ഇമ്മാനുവലിന്റെ ഗോളിനാണ് ക്ലബ്ബ് ബ്രൂഗെ ലീഡ് നേടിയത്. എന്നാല്‍ 36-ാം മിനിറ്റില്‍ ആന്റണി മാര്‍ഷ്യലിലൂടെ യുണൈറ്റഡ് സമനില പിടിച്ചു. 2-0നായിരുന്നു ഇന്റര്‍ മിലാന്റെ ജയം.കളിയുടെ രണ്ടാം പകുതിയില്‍ നേടിയ രണ്ടുഗോളുകളുടെ മികവിലാണ് ജയം.
ക്രിസറ്റിയന്‍ എറിക്‌സണിന്റെ സീസണിലെ ആദ്യ ഗോള്‍ മികവിലാണ് ടീമിന് ലീഡ് നല്‍കിയത്. കളിയുടെ അവസാനത്തെ നിമിഷത്തിലെ 95-ാം മിനിറ്റില്‍ ലൂക്കാക്കു പെനാല്‍റ്റിയിലൂടെ ഇന്ററിന്റെ രണ്ടാം ഗോളും നേടി.ആഴ്‌സണലിനായി അലക്‌സാന്‍ന്ദ്രേയാണ് 81-ാം മിനിറ്റിലെ ഏക ഗോളിലൂടെ ഒളിമ്പിയാക്കോസിനെതിരെ ടീമിന് ജയം നല്‍കി.















