വെല്ലിംഗ്ടണ്‍ ടെസ്റ്റ്: ഇന്ത്യ 165ന് പുറത്ത്, 4 വിക്കറ്റുകള്‍ വീതം വീഴ്ത്തി ജാമീസണും സൗത്തിയും; തിരിച്ചടിച്ച് ഇഷാന്ത് ശര്‍മ്മ
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വെല്ലിംഗ്ടണ്‍ ടെസ്റ്റ്: ഇന്ത്യ 165ന് പുറത്ത്, 4 വിക്കറ്റുകള്‍ വീതം വീഴ്‌ത്തി ജാമീസണും സൗത്തിയും; തിരിച്ചടിച്ച് ഇഷാന്ത് ശര്‍മ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2020, 09:51 am IST
Facebook
Twitter
WhatsAppTelegram

വെല്ലിംഗ്ടണ്‍: ആദ്യ ടെസ്‌ററില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരക്ക് സമ്പൂര്‍ണ്ണ തകര്‍ച്ച. വെറും 165 റണ്‍സില്‍ ഇന്ത്യയുടെ എല്ലാവരും പുറത്തായി.മറുപടി ബാറ്റിംഗില്‍ ന്യൂസിലാന്റ് 3 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് എന്ന നിലയിലാണ്. ഇഷാന്ത് ശര്‍മ്മക്കാണ് മൂന്നു വിക്കറ്റു കിട്ടിയത്. നായകന്‍ കെയിന്‍ വില്യംസ് 74 റണ്‍സുമായി ക്രീസിലുണ്ട്.

ഇന്ത്യയുടെ മധ്യനിരയില്‍ പിടിച്ചുനിന്ന അജിങ്ക്യ രഹാനേ(46)യും ഋഷഭ് പന്തും(19) അവസാന വിക്കറ്റില്‍ പുറത്താകല്‍ നീട്ടിക്കൊണ്ടുപോയ മുഹമ്മദ് ഷമി(21) എന്നിവരാണ് ആകെ രണ്ടക്കം തികച്ചത്. അരങ്ങേറ്റം സ്വപ്‌നതുല്യമാക്കിയ ജാമിസണ്‍ വെറും 16 ഓവറുകളില്‍ 39 റണ്‍സുമാത്രം വിട്ടുകൊടുത്ത് വിരാടിന്റെയടക്കം നാലു വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ മുതിര്‍ന്ന താരം ടിം സൗത്തി തന്റെ പരിചയസമ്പന്നത മുഴുവന്‍ പുറത്തെടുത്ത് ഇന്ത്യന്‍ വാലറ്റത്തെ തകര്‍ത്തെറിഞ്ഞു.

ആദ്യദിനത്തില്‍ 5ന്122 എന്ന നിലയില്‍ മഴ കളിമുടക്കിയ മത്സരത്തില്‍ രണ്ടാം ദിനം കളിതുടങ്ങി സൗത്തിയുടെ മൂന്നാം ഓവറില്‍ത്തന്നെ പന്തിനെ അജാസ് പട്ടേല്‍ റണൗട്ടാക്കി. തൊട്ടടുത്ത പന്തില്‍ സൗത്തി അശ്വിനെ പൂജ്യത്തിനും മടക്കി.ഒരറ്റത്ത് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നൊഴിവാക്കാന്‍ ശ്രമിച്ച രഹാനേക്ക് അര്‍ദ്ധസെഞ്ച്വറി തികക്കാന്‍ സമ്മതിക്കാതെ 46 എടുത്തു നിന്ന രഹാനേയെ സൗത്തി വിക്കറ്റ് കീപ്പര്‍ വാട്ട്‌ലിംഗിന്റെ കയ്യിലെത്തിച്ചു. വാലറ്റം വീഴാന്‍ എത്ര സമയം എന്നതു മാത്രം ഒരു ചടങ്ങായി. ഇതിനിടെ യുക്തി പൂര്‍വ്വം ബാറ്റ് വീശിയ ഷമി 20 പന്തില്‍ 21 എടുത്തു. ഒരറ്റത്ത് ഇഷാന്തിനെ 5 റണ്‍സില്‍ ജാമിസണ്‍ മടക്കിയപ്പോള്‍ സൗത്തി ഷമിയെ മടക്കിയതോടെ ഇന്ത്യ സമീപകാലത്തെ ഏറ്റവും കുറഞ്ഞ ആദ്യ ഇന്നിംഗ്‌സ് സ്‌ക്കോറില്‍ പുറത്തായി. രണ്ടാം ദിവസം വെറും 43 റണ്‍സിനിടെയാണ് ഇന്ത്യ 5 വിക്കറ്റുകള്‍ കളഞ്ഞത്.

ന്യൂസിലാന്റ് ഒടുവില്‍ വിവരം കിട്ടുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 142 എന്ന നിലയിലാണ്. ഇഷാന്തിനാണ് രണ്ടു വിക്കറ്റും കിട്ടിയത്. 11 റണ്‍സെടുത്ത ടോം ലതാമിനെ പന്തിന്റെ കയ്യിലെത്തിച്ച് ഇഷാന്ത് ശര്‍മ കിവികള്‍ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു.30 റണ്‍സെടുത്ത ടോം ബ്ലന്‍ഡലും ഇഷാന്തിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 74 റണ്‍സുമായി നായകന്‍ കെയിന്‍ വില്ല്യംസും റണ്‍സെടുക്കാതെ വിക്കോള്‍സുമാണ് ക്രീസില്‍.
44 റണ്‍സെടുത്ത റോസ് ടെയ്‌ലറുടെ വിക്കറ്റു ഇഷാന്തിനായിരുന്നു. പൂജാരയാണ് ക്യാച്ച് എടുത്തത്. റോസ് ടെയ്‌ലറുടെ100-ാം ടെസ്റ്റാണിതെന്ന പ്രത്യേകതയുമുണ്ട്.

Share76
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies