ഭുവനേശ്വർ: ഇന്ത്യൻ സൂപ്പർ ലീഗ് ആറാം സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരം ഇന്ന്. ഒഡിഷ എഫ്സിക്കെതിരെ ഭുവനേശ്വറിലാണ് മത്സരം. അവസാന ഹോം മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ബംഗളൂരുവിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയതിന്റെ ആത്മ വിശ്വാസവുമായാണ് ഷട്ടോരിയും സംഘവും ഇറങ്ങുന്നത്.
അവസാന നാലിലെത്താൻ സാധിച്ചില്ലെങ്കിലും ആരാധകർക്ക് വേണ്ടി തങ്ങൾ ചെയ്യാനാവുന്നതിന്റെ പരമാവധി ചെയ്യുമെന്ന് ഷട്ടോരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പതിനഞ്ചു മത്സരങ്ങളിൽ നിന്ന് പതിമൂന്നു ഗോളുകൾ നേടി ക്യാപ്റ്റൻ ബർത്തലോമിയ ഓഗ്‌ബച്ചെയും പതിമൂന്നു കളികളിൽ നിന്ന് ഏഴു ഗോളുകളും നേടിയ കാമറൂണിയൻ താരം മെസി ബൗളിയും കരുത്തായി ടീമിനൊപ്പമുണ്ട്.
അവസാന ഹോം മത്സരത്തിൽ തകർപ്പൻ ജയം സ്വന്തമാക്കിയ ടീം ജയത്തോടെ സീസൺ അവസാനിപ്പിക്കകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.















