ലാഹോര്‍: ഇന്ത്യ-പാകിസ്താന്‍ മത്സരം വേണമെന്ന ആവശ്യവുമായി പാക് ആരാധകര്‍. ലാഹോറില്‍ നടക്കുന്ന പാകിസ്താന്‍ സൂപ്പര്‍ ലീഗിനിടെ ഇതുമായി ബന്ധപ്പെട്ട പോസ്റ്റര്‍ ഉയര്‍ത്തിയാണ് ആരാധകര്‍ ഇന്ത്യയെ വെല്ലുവിളിച്ചിരിക്കുന്നത്.
‘ഞങ്ങള്‍ക്ക് ഇന്ത്യയെ ഇവിടെ കിട്ടണം’ എന്ന് വ്യക്തമാക്കുന്ന പോസ്റ്ററുകളാണ് പാക് ആരാധകര്‍ ഉയര്‍ത്തിക്കാട്ടിയത്. പാകിസ്താനിലെ പ്രമുഖ സ്‌പോര്‍ട്‌സ് ജേണലിസ്റ്റാണ് ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ഇസ്ലാമാബാദ് യുണൈറ്റഡും മുള്‍ട്ടാന്‍ സുല്‍ത്താന്‍സും തമ്മില്‍ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം.
2009ല്‍ പാകിസ്താനിലെത്തിയ ശ്രീലങ്കന്‍ ടീമിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് ശേഷം ദീര്‍ഘനാളത്തെ കാത്തിരിപ്പിന് ശേഷമാണ് അന്താരാഷ്‌ട്ര മത്സരങ്ങള്‍ പാക് മണ്ണിലേക്ക് മടങ്ങിയെത്തിയത്. രാഹുല്‍ ദ്രാവിഡ് നായകനായിരുന്ന 2006ലാണ് ഇന്ത്യ അവസാനമായി പാകിസ്താനില്‍ കളിച്ചത്. ഇതിനു ശേഷം 2019ലെ ഏകദിന ലോകകപ്പിലും ഈ വര്‍ഷം നടന്ന അണ്ടര്‍ 19 ലോകകപ്പിലും ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തിയിരുന്നു.















