അനിയന്‍മാരുടെ തോല്‍വിക്ക് പകരം വീട്ടി ചേച്ചിമാര്‍; വനിത ട്വന്റി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 18 റണ്‍സ് വിജയം
Tuesday, July 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അനിയന്‍മാരുടെ തോല്‍വിക്ക് പകരം വീട്ടി ചേച്ചിമാര്‍; വനിത ട്വന്റി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 18 റണ്‍സ് വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2020, 08:11 pm IST
FacebookTwitterWhatsAppTelegram

പെര്‍ത്ത്: വനിത ട്വന്റി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 18 റണ്‍സ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് എടുത്തു. 143 റണ്‍സെന്ന താരതമ്യേന ചെറിയ സ്‌കോര്‍ പിന്തുടര്‍ന്ന ബംഗ്ലാദേശിന് 8 വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ.

ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ തന്നെ ഓപ്പണര്‍ തനിയ ഭാട്ടിയ(2)യുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായിരുന്നു. മറുഭാഗത്ത് വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ഷഫാലി വര്‍മ്മ 17 പന്തില്‍ 4 സിക്‌സറുകളുടേയും 2 ബൗണ്ടറികളുടേയും അകമ്പടിയോടെ 39 റണ്‍സ് എടുത്തു. ജെമിമ റോഡ്രിഗസ് 34 റണ്‍സും അവസാന നിമിഷം ആഞ്ഞടിച്ച വേദ കൃഷ്ണമൂര്‍ത്തി 11 പന്തില്‍ 20 റണ്‍സും നേടി. ഷഫാലി വര്‍മ്മയാണ് കളിയിലെ താരം.

മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശിന്റെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 5 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ബംഗ്ലാദേശിന് ഷമീമ സുല്‍ത്താനയുടെ വിക്കറ്റ് നഷ്ടമായിരുന്നു. 30 റണ്‍സെടുത്ത മുര്‍ഷിദ ഖത്തൂണിന്റേയും 35 റണ്‍സെടുത്ത നിഗര്‍ സുല്‍ത്താനയുടേയും പ്രകടനം മാറ്റി നിര്‍ത്തിയാല്‍ ബംഗ്ല നിരയില്‍ മറ്റാര്‍ക്കും കാര്യമായ സംഭാവന ചെയ്യാനായില്ല.

ഇന്ത്യക്കു വേണ്ടി പൂനം യാദവ് 4 ഓവറില്‍ 18 റണ്‍സ് വഴങ്ങി 3 വിക്കറ്റ് സ്വന്തമാക്കി. 2 വിക്കറ്റുകള്‍ വീതം വീഴ്‌ത്തിയ ശിഖ പാണ്ഡെയുടേയും അരുന്ധതി റെഡ്ഡിയുടേയും പ്രകടനം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. രാജേശ്വരി ഗയക്‌വാദ് ഒരു വിക്കറ്റ് വീഴ്‌ത്തി.

Share1327TweetSendShare

More News from this section

ബലോഗന്റെ വിലക്ക് നീക്കിയ ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം; ലോകകപ്പ് പ്രീക്വാര്‍ട്ടറിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വിവാദം

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ബലോഗന് കളിക്കാന്‍ അനുമതി; ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം

ലോകകപ്പിന് തോല്‍വിക്ക് പിന്നാലെ ഘാന പരിശീലക സ്ഥാനം രാജിവെച്ച് കാര്‍ലോസ് ക്വെയ്റോസ്

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

Latest News

പാക് ഡ്രോണ്‍ ഭീഷണിക്ക് ഇന്ത്യയുടെ ഡിജിറ്റല്‍ കവചം; തദ്ദേശീയ ആന്റി-യുഎവി സംവിധാനത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി

പ്രധാനമന്ത്രി മോദിക്ക് ഔപചാരിക വ്യോമ സ്വീകരണം; എഫ്-16, സുഖോയ്-30 അകമ്പടി വൈറല്‍

അരൂരിൽ സ്കൂൾ മതിൽ ഇടിഞ്ഞുവീണ് ദമ്പതികൾക്ക് പരിക്ക്

യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വച്ച് ലഹരി വില്‍പ്പന; 4.740 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

രണ്ട് പതിറ്റാണ്ടിന് ശേഷം ഗാസയിലെ ഭരണം ഒഴിഞ്ഞ് ഹമാസ്: സിവിലിയൻ ഭരണത്തിനായി പുതിയ നീക്കം

ഓച്ചിറയിൽ ബസും കാറും കൂട്ടിയിടിച്ചു; 27കാരി മരിച്ചു, രണ്ടുവയസ്സുകാരിയുടെ നില ഗുരുതരം

ലൈൻ മാറ്റുന്നതിനിടെ അപകടം; പോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്ഇബി ലൈൻമാൻ മരിച്ചു

മോദിക്കെതിരായ വധഭീഷണി: പ്രതിയെ തിരിച്ചറിഞ്ഞ് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ്; സുരക്ഷ ശക്തമാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies