അബുദാബി മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന കാരുണ്യത്തിന്റെ സ്നേഹ സ്പർശം പരിപാടിക്ക് തുടക്കമായി.ശനിയാഴ്ച രാത്രി 1 മണിക്ക് നാട്ടിൽ നിന്നും എത്തിയ ആദ്യ സംഘത്തിലെ മാതാപിതാക്കളെ സമാജം പ്രസിഡന്റിന്റെ നേതൃത്വത്തിൽ സമാജം ഭാരവാഹികൾ അബുദാബി വിമാന താവളത്തിൽ ഊഷ്മളമായി സ്വീകരിച്ചു. സ്നേഹ സ്പർശത്തിലെ രണ്ടാമത്തെ സംഘം ഇന്ന് രാവിലെ എത്തി ചേർന്നു തുടർന്ന് ഞായറാഴ്ച രാവിലെ അബുദാബിയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. തിങ്കളാഴ്ച രാവിലെ അൽ ഐൻ പോകുന്ന മാതാപിതാക്കൾ അവിടെ പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങൾ സന്ദർശനം നടത്തിയ ശേഷം ജബൽ ഹഫീസ് മല നിരകൾ കാണുവാൻ പോകും.തുടർന്ന് ചൊവ്വാഴ്ച രാവിലെ ദുബായിയിൽ വിവിധ സ്ഥലങ്ങൾ സന്ദർശിക്കും.ബുധനാഴ്ച രാത്രി 8 മണിക്ക് അബുദാബി മലയാളി സമാജം ഒരുക്കുന്ന മെമ്പേഴ്സ് നൈറ്റിൽ മാതാപിതാക്കൾക്കളെ ആദരിക്കുകയും സമാജത്തിലെ വിവിധ സംഘടനകൾ ചേർന്ന് സമ്മാനങ്ങളും നൽകുന്നു. കൂടാതെ ഇന്ത്യൻ സർക്കസിന്റെ കുലപതി ശ്രീ. ജെമിനി ശങ്കരൻ എന്ന മഹത് വ്യക്തിയെ കൂടി ആദരിക്കുന്നു.സമാജം പ്രസിഡന്റ് ഷിബു വർഗീസ്, ജനറൽ സെക്രട്ടറി ജയരാജ്,വെൽഫയർ സെക്രട്ടറി നസീർ പെരുമ്പാവൂർ,മൊയ്തീൻ അബ്ദുൽ അസീസ് ,മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സ്നേഹ സ്പർശം ഒരുക്കങ്ങൾക്ക് നേതൃത്വo നൽകുന്നു.