വെല്ലിംഗ്ടൺ: ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലേറ്റുവാങ്ങിയ കനത്ത തോൽവിയെതുടർന്നുണ്ടായ വിമർശനങ്ങൾക്ക് മറുപടിയുമായി ഇന്ത്യൻ നായകൻ വിരാട് കോഹ് ലി.ഒരു മത്സരം തോറ്റപ്പോഴേക്കും ടീമിനെ ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് കോഹ് ലി പറഞ്ഞു. ഒരു കളി തോറ്റെന്ന് കരുതി ലോകം അവസാനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ ടെസ്റ്റ് ഇന്ത്യ തോറ്റു. തോല്‍വി ഞങ്ങൾ അംഗീകരിക്കുന്നു. ആദ്യം തോല്‍വി അംഗീകരിക്കാന്‍ പഠിക്കണം. എങ്കില്‍ മാത്രമേ ടീമിന് വ്യക്തിത്വമുണ്ടാവുകയുള്ളൂ. അടുത്ത മത്സരം തലയുയര്‍ത്തിത്തന്നെ കളിക്കും. രാജ്യാന്തര തലത്തില്‍ കളിക്കുമ്പോള്‍ ജയം എളുപ്പുള്ള കാര്യമല്ല. മികവു കാട്ടിയില്ലെങ്കില്‍ എതിരാളികള്‍ തോല്‍പ്പിക്കും.
പുറത്തുനിന്നുള്ളവർ എന്തുപറയുന്നു എന്നാലോചിച്ച് ടീം ഇന്ത്യ തലപുകയ്ക്കാറില്ല. മികവ് പുലര്‍ത്താതിരുന്നതുകൊണ്ടാണ് ഇന്ത്യ ന്യൂസിലാന്‍ഡിനോട് തോറ്റത്. എന്നുകരുതി ഒറ്റരാത്രികൊണ്ട് തങ്ങള്‍ മോശക്കാരാവുന്നില്ല. ഇക്കാലമത്രയും കളിച്ച രീതിയില്‍ത്തന്നെ മുന്നോട്ടു പോകും. തുടര്‍ച്ചയായ ജയങ്ങള്‍ക്കിടയില്‍ ഒരു ടെസ്റ്റ് മാത്രമാണ് ടീം തോറ്റതെന്നും കോഹ് ലി പറഞ്ഞു.