ജീവന്റെ നിലനില്‍പ്പിന് അടിസ്ഥാനം തന്നെ ഓക്സിജനാണ്. ഓക്സിജന്‍ ഇല്ലാതെ നമുക്ക് ജീവിക്കാന്‍ കഴിയില്ല. എന്നാല്‍ ജീവന് നിലനിര്‍ത്താന്‍ ആവശ്യമായ ഊര്‍ജം നിര്‍മ്മിക്കാന്‍ ഓക്സിജന്‍ ആവശ്യമില്ലാത്ത ജീവിയെ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. ഹെന്നബുയ സാല്മിക്കോള എന്നാണ് ഈ ജീവിയുടെ പേര്.
പിഎന്‍എഎസ് എന്ന ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ ജീവിയെ കുറിച്ച് പരാമര്‍ശിക്കുന്നത്. ജെല്ലിഫിഷുകളുടേയും പവിഴങ്ങളുടേയും ബന്ധുവായ ഈ ജീവി പരിണാമം സംഭവിക്കുന്നതിനിടയില്‍ ഓക്സിജന്‍ ശ്വസിക്കുന്നതും ഉപയോഗിക്കുന്നതും ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. ടെല്‍ അവീവ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്.
കാലങ്ങളോളം നീണ്ട പരിണാമത്തിനിടയില്‍ ഓക്സിജന്‍ ഇല്ലാതെ അന്തരീക്ഷത്തില്‍ ജീവിച്ച് ശ്വസിക്കാനുള്ള കഴിവ് നഷ്ടപ്പെട്ട ഫംഗസുകളും അമീബകളും ഉള്‍പ്പെടെയുള്ള ചില ജീവികളുണ്ട്. അത്തരത്തിലാണ് ഈ ജീവിക്കും ഓക്സിജന്‍ ശ്വസിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടതെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍.
ഓക്സിജന്‍ ഉപയോഗിച്ച് ഊര്‍ജം ഉത്പാദിപ്പിക്കുന്ന കോശങ്ങളായ മൈറ്റോകോണ്‍ഡ്രിയകള്‍ ഈ ജീവിയിലില്ല. ഇതാണ് ഓക്സിജന്‍ ആവശ്യമില്ലാത്ത ജീവികളാണിവയെന്ന നിഗമനത്തിലേക്ക് ശാസ്ത്രജ്ഞരെ നയിച്ചത്. എന്നാല്‍ ഈ ജീവികള്‍ ഊര്‍ജം നിര്‍മ്മിക്കുന്നതെങ്ങനെയാണെന്ന് വിശദീകരിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിട്ടില്ല.
പരിണാമ പ്രകിയയിലൂടെ ഏകകോശ ജീവികള്‍ കൂടുതല്‍ സങ്കീര്‍ണമായ ബഹുകോശ ജീവികളായി മാറുകയാണ് പതിവ്. എന്നാല്‍ ഈ ജീവി ഓക്സിജനില്ലാതെ ശ്വസനവുമായി ബന്ധപ്പെട്ട ജീനുകളെ ഉപേക്ഷിച്ച് കൂടുതല്‍ ലളിതമായ ശാരീരിക വ്യവസ്ഥകള്‍ ഉള്ള ജീവിയായി മാറിയിരിക്കുകയാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.