ക്രൈസ്റ്റ് ചര്‍ച്ച് : ടി20 മത്സരങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റില്ലാതെ നിലനില്‍ക്കില്ലെന്ന് ക്രിക്കറ്റ് ഇതിഹാസം സര്‍ റിച്ചാഡ് ഹാഡ്‌ലി പറഞ്ഞു. ടി20യോട് വേണ്ടത്ര ഇഷ്ടമില്ലാത്ത ഹാഡ്‌ലി ടെസ്റ്റ്ക്രിക്കറ്റിലൂടെ മാത്രമാണ് മികച്ച കളിക്കാര്‍ പാകപ്പെടൂ എന്ന ്ഉറപ്പിച്ചു പറയുകയാണ്.
ക്രിക്കറ്റിന്റെ അടിത്തറ സംരക്ഷിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്.മൂന്ന് തലത്തിലുമുള്ള ക്രിക്കറ്റും സംരക്ഷിക്കപ്പെടാന്‍ പരസ്പരം സഹായിക്കുക തന്നെ വേണം മികച്ച ഓള്‍റൗണ്ടറായിരുന്ന ഹാഡ്‌ലി പറഞ്ഞു.
ടി20 ക്രിക്കറ്റ് ആധുനിക ക്രിക്കറ്റിന്റെ മുഖമാണ്. എന്നാല്‍ അതിന് അമിത പ്രാധാന്യം നല്‍കി ടെസ്റ്റ് ക്രിക്കറ്റിനെ തഴയുന്നത് ശരിയല്ല.മൂന്നു തരം ക്രിക്കറ്റും ഒരുമിച്ച് പോകണം. എന്നാല്‍ ടി20 മേധാവിത്വം നേടുന്നത് താന്‍ വെറുക്കുന്നു. യഥാര്‍ത്ഥ ക്രിക്കറ്റ് എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റ് മാത്രമാണ്’ 69 കാരനായ ഹാഡ്‌ലി വ്യക്തമാക്കി.















