യുഎഇയിൽ മാർച്ച് ഒന്ന് മുതൽ ഇന്ധന വില കുറയുമെന്ന് ഊർജ്ജ മന്ത്രാലയം അറിയിച്ചു. ലിറ്ററിന് 2 ദിർഹം 24 ഫിൽസായിരുന്ന സൂപ്പർ പെട്രോൾ 98ന്റെ വില 2 ദിർഹം 16 ഫിൽസാകും.2 ദിർഹം 04 ഫിൽസാണ് സ്പെഷൽ 95 പെട്രോളിന്റെ പുതിയ വില. നിലവിൽ ഇത് 2 ദിർഹം 12 ഫിൽസായിരുന്നു.ഇ പ്ലസ് പെട്രോളിന് 8 ഫിൽസ് കുറഞ്ഞു 1 ദിർഹം 97 ഫിൽസാകും. ഡീസലിന് അടുത്ത മാസം മുതൽ 2 ദിർഹം 25 ഫിൽസയിരിക്കും. ലിറ്ററിന് 15 ഫിൽസാണ് വില കുറഞ്ഞത്. അഞ്ചു ശതമാനം വാറ്റ് കൂടി ഉള്‍പ്പെടുത്തിയ വില വിവരമാണ് ഊര്‍ജമന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്.