ഇസ്ലാമാബാദ്: പാകിസ്താന് സൂപ്പര്‍ ലീഗ് മത്സരത്തിനിടെ ഓസ്ട്രേലിയന്‍ താരം ക്രിസ് ലിന്നിന്റെ തലയത്തില് നിന്നും പുക ഉയര്‍ന്നതായി സമൂഹമാദ്ധ്യമങ്ങള്‍. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാണ്.
പിഎസ്എല്ലില്‍ ലാഹോര്‍ ക്വാലാന്‍ഡേഴ്സും പെഷവാര്‍ സല്‍മിയും തമ്മിലുളള മത്സരത്തിനിടെയായിരുന്നു സംഭവം. ശനിയാഴ്ച നടന്ന മത്സരം മഴ കാരണം 12 ഓവറായി നടത്താനാണ് തീരുമാനിച്ചിരുന്നത്. തുടര്‍ന്ന് ക്വാലാന്‍ഡേഴ്സ് ടീം ഫീല്‍ഡ് ചെയ്യുന്നതിനിടെ ക്രിസ് ലിന്നിന്റെ തലയില്‍ നിന്നും പുക ഉയരുന്നത് കണ്ടത്.
അധികം വൈകാതെ തന്നെ ഇതിന്റെ വിഡിയോ ദൃശ്യങ്ങളും വൈറലായി. ടീമിന്റെ മോശം പ്രകടനത്തില്‍ അസ്വസ്ഥനായിരുന്നതിനാലാണ് ലിന്നിന്റെ തലയില്‍ നിന്നും പുക ഉയര്‍ന്നതെന്നാണ് ആരാധകര്‍ അവകാശപ്പെടുന്നത്.
Never seen anything like this. Serious heat 😮 pic.twitter.com/qRj2T5knc7
— Mazher Arshad (@MazherArshad) February 28, 2020















