പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളി അമ്മയാണ് എന്ന് നമെല്ലാം കേട്ടിട്ടുണ്ട്. അത് ശരി തന്നെയാണ്. ലോകത്ത് ഒരു ശക്തിയ്‌ക്കും അമ്മമാരുടെ സ്‌നേഹത്തെ തോല്‍പ്പിക്കാന്‍ കഴിയില്ല. ആപത്തില്‍ നിന്നും തന്റെ കുഞ്ഞിനെ രക്ഷിക്കാനായി ജീവന്‍ പോലും പണയം വെച്ച് പോരാടുന്നവരാണ് അമ്മമാര്‍. അത്തരത്തില്‍ തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കാനായി പേരാടുന്ന ഒരു മരംകൊത്തിയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്.
വൃക്ഷത്തിനുള്ളിലെ പൊത്തിലേക്ക് മരംകൊത്തി ആഞ്ഞു കൊത്തുന്ന കാഴ്‌ച്ചയാണ് വീഡിയോയില്‍ കാണുന്നത്. കുറച്ച് നിമിഷങ്ങള്‍ക്കകം ഒരു പാമ്പ് പൊത്തില്‍ നിന്നും പുറത്തിറങ്ങുന്നതും മരംകൊത്തിയ്‌ക്ക് നേരെ ചീറ്റുന്നതും കാണാം.
എന്നാല്‍ പാമ്പിന്റെ ആക്രമണത്തെ ഭയപ്പെടാതെ തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കാനായി പാമ്പിനെ വീണ്ടും വീണ്ടും ആഞ്ഞു കൊത്തുകയാണ് മരംകൊത്തി. നീണ്ട പോരാട്ടത്തിന് ഒടുവില്‍ തന്റെ കുഞ്ഞുങ്ങളെ മരംകൊത്തി പാമ്പില്‍ നിന്നും രക്ഷപ്പെടുത്തി. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ നിരവധി പേര്‍ വീഡിയോ ഇതിനോടകം കണ്ടു കഴിഞ്ഞു.
All the forces on this planet, will never beat that of a mothers love.
Wood pecker saving its chicks after a fierce air duel with the snake👍🏻 pic.twitter.com/mvBo7OWN74— Susanta Nanda (@susantananda3) March 1, 2020















