ന്യൂഡല്‍ഹി: വിരാട് കോഹ്‌ലി സ്വന്തം പ്രായം മനസ്സിലാക്കി പരിശീലന രീതി മാറ്റണമെന്ന് മുന്‍ നായകന്‍ കപില്‍ദേവ്. ‘ഇന്ത്യന്‍ നായകന് വയസ്സ് 30 കഴിഞ്ഞെന്നും അത് കണ്ണിന്റെ കാഴ്ചയില്‍ മാറ്റം വരുത്തുമെന്നും കോഹ്‌ലി മനസ്സിലാക്കണം. കണ്ണിന്റെ കാഴ്ചയില്‍ പന്തിന്റെ ചലനം മനസ്സിലാക്കാനുളള കഴിവ് കുറയും. അത് തിരിച്ചറിഞ്ഞ് പരിശീലനരീതി ഉടന്‍ മാറ്റണമെന്നും കപില്‍ സൂചിപ്പിച്ചു.
ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാര്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുന്നതും സ്ഥിരം ബൗള്‍ ഡാകുന്നതും കാഴ്ചയുണ്ടാക്കുന്ന പ്രശ്‌നത്താലാണ്. വിവ് റിച്ചാര്‍ഡ്‌സ്, ദ്രാവിഡ്, സെവാഗ് എന്നിവര്‍ക്കെല്ലാം ഇതേ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവന്നിട്ടുണ്ടെന്നും കപില്‍ ചൂണ്ടിക്കാട്ടി.
തന്റെ കരിയറിലെ എന്നും മറക്കാനാഗ്രഹിക്കുന്ന ന്യൂസിലാന്റ് പര്യടനത്തിലെ പരാജയത്തിന് കോഹ് ലിയുടെ മോശം ബാറ്റിംഗ് വലിയ വിലയാണ് നല്‍കേണ്ടിവന്നത്. മാത്രമല്ല കഴിഞ്ഞ 22 ഇന്നിംഗ്‌സുകളില്‍ ആകെ കോഹ് ലിയുടെ സംഭാവന ഒരു അദ്ധസെഞ്ച്വറി മാത്രമാ ണെന്നതും ആരാധകരെ ഏറെ ഞെട്ടിച്ചിരിക്കുകയാണ്. ന്യൂസിലാന്റിനെതിരെ കോഹ്‌ലി യുടെ പരാജയം ഇന്ത്യയുടെ മധ്യനിരയേയും ബാധിച്ചതോടെ ഏകദിന-ടെസ്റ്റ് പരമ്പരകള്‍ ഇന്ത്യക്ക് നഷ്ടമായിരുന്നു.















