ഗായകനോടുള്ള ആരാധന മൂത്ത് കണ്ണില്‍ ടാറ്റു ചെയ്തു; യുവതിയുടെ കാഴ്ച്ചശക്തി നഷ്ടമായി
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

ഗായകനോടുള്ള ആരാധന മൂത്ത് കണ്ണില്‍ ടാറ്റു ചെയ്തു; യുവതിയുടെ കാഴ്‌ച്ചശക്തി നഷ്ടമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2020, 05:03 pm IST
FacebookTwitterWhatsAppTelegram

വാര്സ: കണ്ണില്‍ ടാറ്റു ചെയ്ത മോഡലിന് കാഴ്‌ച്ചശക്തി നഷ്ടമായി. പോളണ്ട് സ്വദേശിനിയായ അലക്സാണ്ട്ര സഡോവ്സ്‌കയുടെ കണ്ണിന്റെ കാഴ്‌ച്ചയാണ് നഷ്ടമായത്. വലതു കണ്ണിന്റെ കാഴ്‌ച്ച പൂര്‍ണമായും ഇടത് കണ്ണിന്റെ കാഴ്‌ച്ച ഭാഗികമായിട്ടുമാണ് നഷ്ടമായിരിക്കുന്നത്. 2016 ലാണ് അലക്സാണ്ട്ര കണ്ണില്‍ ടാറ്റു ചെയ്തത്. ശരീരത്തില്‍ ടാറ്റു ചെയ്യാന്‍ ഉപയോഗിക്കുന്ന മഷി കണ്ണില്‍ ഉപയോഗിച്ചതാണ് കാഴ്‌ച്ചശക്തി നഷ്ടമാകാന്‍ കാരണം.

പോളിഷ് ഗായകനായ പോപ്പക്കിനോടുള്ള ആരാധനയാണ് കണ്ണില്‍ ടാറ്റു ചെയ്യാന്‍ അലക്സാണ്ട്രയ്‌ക്ക് പ്രേരണയായത്. പോപ്പക്കിനെ പോലെ കണ്ണിന്റെ വെള്ളയില്‍ കറുപ്പ് ടാറ്റു ചെയ്യണമെന്ന ആവശ്യവുമായി പിയോട്ടര്‍ എന്നയാളെ അലകസാണ്ട്ര സമീപിച്ചു. അലക്സാണ്ട്രയുടെ ആവശ്യം പോലെ ഇയാള്‍ കണ്ണിനുള്ളില്‍ ടാറ്റു ചെയ്ത് നല്‍കി. എന്നാല്‍ ടാറ്റു ചെയ്തതോടെ കണ്ണില്‍ അസഹ്യമായ വേദന അനുഭവപ്പെടാന്‍ തുടങ്ങി. ഇത് സാധാരണയാണെന്നും വേദന സംഹാരികള്‍ കഴിച്ചാല്‍ വേദന ഭേദമാകുമെന്നുമായിരുന്നു പിയോട്ടര്‍ നല്‍കിയ നിര്‍ദ്ദേശം.

ടാറ്റു ചെയ്ത് ദിവസങ്ങള്‍ക്കകം തന്നെ അലസാണ്ട്രയുടെ കാഴ്‌ച്ച ശക്തി കുറയാന്‍ തുടങ്ങി. ക്രമേണ വലതു കണ്ണിന്റെ കാഴ്‌ച്ച പൂര്‍ണമായും നഷ്ടപ്പെട്ടു. മൂന്ന് തവണ ശസ്ത്രക്രിയയ്‌ക്ക് വിധേയമായെങ്കിലും കാഴ്‌ച്ചശക്തി തിരിച്ചു കിട്ടിയില്ല. ടാറ്റു ചെയ്യാന്‍ ഉപയോഗിച്ച മഷി കണ്ണിലെ കോശങ്ങളിലേക്ക് വ്യാപിച്ചതിനാല്‍ കാഴ്‌ച്ചശക്തി തിരികെ ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഇടത് കണ്ണിന്റെ കാഴ്‌ച്ച ശക്തിയും ക്രമേണ നഷ്ടപ്പെടുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

കാഴ്‌ച്ച ശക്തി നഷ്ടപ്പെടാന്‍ കാരണക്കാരനായ പിയോട്ടറിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് അലക്സാണ്ട്ര. പിയോട്ടറിന് ശിക്ഷ നല്‍കണമെന്നും നഷ്ടപരിഹാരം ലഭിക്കണമെന്നുമാണ് അലസാണ്ട്രയുടെ ആവശ്യം. പിയോട്ടറിന് കണ്ണില്‍ ടാറ്റു ചെയ്യാന്‍ അറിയില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ശരീരത്തില്‍ ടാറ്റു ചെയ്യാന്‍ ഉപയോഗിക്കുന്ന മഷി കണ്ണില്‍ ഉപയോഗിക്കാന്‍ പാടില്ല. മൂന്ന് വര്‍ഷം വരെ ജയില്‍ വാസം ലഭിക്കുന്ന കുറ്റമാണിത്.

Share262TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

ഹാര്‍ദിക് പാണ്ഡ്യക്കായി വമ്പന്‍ ഓഫറുമായി ചെന്നൈ! 10 കോടിയും രണ്ട് താരങ്ങളും വാഗ്ദാനം; മുംബൈയുടെ മറുപടി എന്ത്?

ലോകകപ്പ് സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍, ചരിത്ര നേട്ടം റദ്ദാകാന്‍ സാധ്യത

ഹൊറിസോണ്ടല്‍ ബാറില്‍ നിന്ന് പിടിവിട്ടു; തലകുത്തി വീണ് ഇംഗ്ലണ്ട് ജിംനാസ്റ്റ്, കോമണ്‍വെല്‍ത്തില്‍ ആശങ്കനിമിഷങ്ങള്‍

കുറ്റിപ്പുറത്ത് ദേശീയപാതയിൽ ബസ് തലകീഴായി മറിഞ്ഞ് വൻ അപകടം; ഒരാൾ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം

സൗന്ദര്യമല്ല, മനസ്സാണ് പ്രധാനം; കേരളത്തിൽ വിവാഹസങ്കൽപ്പങ്ങൾ എങ്ങനെ മാറുന്നു?

ടി20 സിംഹാസനം തിരിച്ചുപിടിച്ച് ഇന്ത്യ; റാങ്കിങ്ങില്‍ വീണ്ടും ഒന്നാമത്

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും; ദക്ഷിണ റെയിൽവേയുടെ നിർണായക തീരുമാനം

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ രാജേഷ് ചൗഹാനെതിരെ തട്ടിപ്പ് കേസ്; 15 ലക്ഷം കൈപ്പറ്റി വഞ്ചിച്ചെന്ന് പരാതി, പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies