മുംബൈ: മുൻ ഇന്ത്യൻ താരം സുനിൽ ജോഷിയെ ബിസിസിഐ സെലക്ഷൻ കമ്മിറ്റിയുടെ ചെയർമാനായി നിയമിച്ചു. ബിസിസിഐ ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് നിയമനം. മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഹർവീന്ദർ സിംഗിനെ സെലക്ഷൻ കമ്മിറ്റി അംഗമായും തെരഞ്ഞെടുത്തു.
1996-2001 കാലയളവില്‍ ഇന്ത്യക്കായി 15 ടെസ്റ്റുകളിലും 69 ഏകദിനങ്ങളിലും കളിച്ച സുനില്‍ ജോഷി ബംഗ്ലാദേശ് ടീമിന്റെ ബൗളിംഗ് കണ്‍സള്‍ട്ടന്റും അമേരിക്കന്‍ ടീമിന്റെ സ്പിന്‍ പരിശീലകനുമായിരുന്നു. 1999-ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന മത്സരത്തില്‍ ആറ് റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ജോഷിയുടെ പ്രകടനം ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുന്നത് സുനിൽ ജോഷി ചെയർമാനായ പുതിയ സെലക്ഷന്‍ കമ്മിറ്റിയാകും.















