കാത്തിരുപ്പിന് വിരാമം: 2021ല്‍ ഇന്ത്യയുടെ ചന്ദ്രയാന്‍-3 ആകാശം ഭേദിക്കും ; തയ്യാറെടുപ്പുകള്‍ ലോകസഭയില്‍ വിശദീകരിച്ച് കേന്ദ്രസര്‍ക്കാര്‍
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

കാത്തിരുപ്പിന് വിരാമം: 2021ല്‍ ഇന്ത്യയുടെ ചന്ദ്രയാന്‍-3 ആകാശം ഭേദിക്കും ; തയ്യാറെടുപ്പുകള്‍ ലോകസഭയില്‍ വിശദീകരിച്ച് കേന്ദ്രസര്‍ക്കാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2020, 09:19 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തിലെ സുപ്രധാനമായ ചന്ദ്രയാനിന്റെ മൂന്നാം ഘട്ടം 2021ല്‍ നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങളെ ഉദ്ധരിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗാണ് ലോകസഭയില്‍ മറുപടി നല്‍കിയത്.

മൂന്നാം ചന്ദ്രയാന്‍ ദൗത്യത്തേക്കാള്‍ പ്രാധാന്യത്തോടെ കാണുന്ന ഗഗന്‍യാന്‍ പരീക്ഷണത്തിലെ സുപ്രധാന മുന്നേറ്റങ്ങളും മന്ത്രി വിശദീകരിച്ചു. ‘നാല് ജീവശാസ്ത്ര പരീക്ഷണങ്ങളും രണ്ട് ഭൗതികശാസ്ത്ര പരീക്ഷണങ്ങളും നടത്താനാണ് ബഹിരാകാശ ഗവേഷണ വിഭാഗം തീരുമാനിച്ചിരിക്കുന്നത്. ബഹിരാകാശത്തെ ഗുരുത്വാകര്‍ഷണമില്ലായ്മയുടെ അവസ്ഥയിലെ പരീക്ഷണം ജൈവീകവും ഭൗതികവുമായി എങ്ങനെ പ്രതികരിക്കുമെന്നതാണ് ദൗത്യത്തിലെ പ്രധാന ലക്ഷ്യം’ സിംഗ് പറഞ്ഞു. ഈ ഘട്ടത്തിലെ വിക്ഷേപണത്തില്‍ ബഹിരാകാശ സഞ്ചാരികളാണ് ദൗത്യം നിര്‍വ്വഹിക്കുക എന്ന വിവരവും അദ്ദേഹം പങ്കുവച്ചു.

ചന്ദ്രയാന്‍ -2ന് ശേഷം രൂപകല്‍പ്പനയുടെ കാര്യത്തിലും വാഹനത്തിന്റെ കരുത്തിന്റെ കാര്യത്തിലും ദൗത്യത്തിന്റെ രൂപരേഖകളെ സംബന്ധിച്ചും ഏറെ മുന്നോട്ടുപോയതായി സിംഗ് സൂചിപ്പിച്ചു. നിലവില്‍ 2021ന്റെ ആദ്യപകുതിയില്‍ത്തന്നെ നടക്കുമെന്നാണ് തീരുമാനിച്ചിരിക്കുന്നത്.

ഗഗന്‍യാന്‍ ദൗത്യത്തിലെ ബഹിരാകാശ സഞ്ചാരികള്‍ക്കൊപ്പം കൊണ്ടുപോകേണ്ട ശുശ്രൂഷാ സംവിധാനങ്ങളും മരുന്നുകളും, സഞ്ചാരികളുടെ ആരോഗ്യനില വിലയിരുത്തുന്ന സംവിധാനങ്ങള്‍, അടിയന്തിര ഘട്ടത്തില്‍ ഉപയോഗിക്കേണ്ട ജീവന്‍രക്ഷാ ഉപകരണങ്ങള്‍, മര്‍ദ്ദത്തെ അതിജീവിക്കാനുള്ള സംവിധാനങ്ങള്‍, അഗ്നിശമന സംവിധാനങ്ങള്‍ എന്നിവയെല്ലാം തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നും സിംഗ് സഭയില്‍ സൂചിപ്പിച്ചു.

ബഹിരാകാശവാഹനത്തില്‍ വച്ച് ശസ്ത്രക്രിയ നടത്താനുള്ള പരിശീലനം ഫ്രാന്‍സിലെ ഉപഗ്രഹവിക്ഷേപണ കേന്ദ്രത്തിലെ വിദഗ്ധര്‍ ഐഎസ്ആര്‍ഒയില്‍ എത്തി നല്‍കിയതായും മന്ത്രി അറിയിച്ചു.

Share2232
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies