സാവോ പോളോ: ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീന്യോ അറസ്റ്റില്‍. പാസ്‌പ്പോര്‍ട്ടില്‍ വ്യാജ രേഖ ഉപയോഗിച്ചതിനാണ് റൊണാള്‍ഡീന്യോയെ അറസ്റ്റ് ചെയ്തത്. റൊണാള്‍ഡീന്യോയുടെ സഹോദരന്‍ റോബര്‍ട്ടോയേയും പരാഗ്വേ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പരാഗ്വേയിലെ ഒരു സ്വകാര്യ ഗോള്‍ഫ് ക്ലബില്‍ വെച്ചാണ് റൊണാള്‍ഡീന്യോയെയും സഹോദരന്‍ റോബര്‍ട്ടോയേയും പരാഗ്വേ പോലിസ് അറസ്റ്റ് ചെയ്തത്. പരാഗ്വന്‍ മന്ത്രാലയം റൊണാള്‍ഡീന്യോയുടെ അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. പരാഗ്വന്‍ പൗരത്വം രേഖപ്പെടുത്തിയ റൊണാള്‍ഡീന്യോയുടെയും റോബര്‍ട്ടോയുടെയും പാസ്‌പ്പോര്‍ട്ടുകള്‍ പോലിസ് ഹോട്ടലില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.
പരാഗ്വേയിലെ ഒരു പ്രശസ്ത കാസിനോ ഉടമസ്ഥനായ നെല്‍സണ്‍ ബലോറ്റിയുടെ ക്ഷണപ്രകാരമാണ് റൊണാള്‍ഡീന്യോയും സഹോദരനും പരാഗ്വേയിലെത്തിയതെന്ന് പോലിസ് അറിയിച്ചു. പാരിസ്ഥിതിക പിഴ കാരണം ബ്രസീലിയന്‍ ഗവണ്‍മെന്റ് റൊണാള്‍ഡീന്യോയുടെ പാസ്‌പ്പോര്‍ട്ട് റദ്ദാക്കിയിരുന്നു. അനുമതിയില്ലാത്ത പ്രദേശത്ത് വെച്ച് മീന്‍ പിടിച്ച കുറ്റത്തിനാണ് റൊണാള്‍ഡീന്യോയുടെ പാസ്‌പ്പോര്‍ട്ട് റദ്ദ് ചെയ്തത്.















