ലണ്ടന്‍: എഫ്എ കപ്പ് പ്രീക്വാര്‍ട്ടറില്‍ ഡെര്‍ബി കൗണ്ടിയെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്വാര്‍ട്ടറില്‍ കടന്നു. ഇന്ന് നടന്ന മത്സരത്തിലാണ് യുണൈറ്റഡ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഇംഗ്ലീഷ് ക്ലബ്ബായ ഡെര്‍ബിയെ തുരത്തിയത്.യൂണൈറ്റഡിന്റെ ഒഡിയോണ്‍ ഇഗാലോയുടെ ഇരട്ട ഗോളുകളുടെ മികവിലാണ് മികച്ച ജയം നേടിയത്. കളിയുടെ 33-ാം മിനിറ്റില്‍ ലൂക്ക് ഷായാണ് ആദ്യഗോള്‍ നേടിയത്. തുടര്‍ന്ന് കളിയുടെ അദ്യപകുതിയിത്തന്നെ രണ്ടാം ഗോളും ഡെര്ഹി വലയില്‍ വീണു. ഒഡിയോണിന്റെ ആദ്യഗോളാണ് 41-ാം മിനിറ്റില്‍ വീണത്. 70-ാം മിനിറ്റില്‍ ഒഡിയോണിന്റെ രണ്ടാം ഗോളില്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് കളിയിലെ മൂന്നാം ഗോളും നേടി.
ഇന്നലെ നടന്ന പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ ചെല്‍സി, ആഴ്സണല്‍, മാഞ്ചസ്റ്റര്‍ സിറ്റി, ലെസ്റ്റര്‍ സിറ്റി, നോര്‍വിച്ച് സിറ്റി, ഷെഫ് യുണൈറ്റഡ്, ന്യൂകാസില്‍ എന്നീ ടീമുകള്‍ ക്വാര്‍ട്ടറില്‍ കടന്നിരുന്നു. അട്ടിമറിനടന്നത് ടോട്ടനത്തിന്റെ കാര്യത്തിലായിരുന്നു. നോര്‍വിച്ച് സിറ്റിയാണ് ടോട്ടനത്തെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-2ന് പരാജയപ്പെടുത്തിയത്.
ഈ മാസം 21ന് നടക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് നോര്വിച്ചിനോടും, ആഴ്സണല്‍ ഷെഫ് യുണൈറ്റഡിനോടും, ചെല്‍സി ലെസ്റ്ററിനോടും, മാഞ്ചസ്റ്റര്‍ സിറ്റി ന്യൂകാസിലിനോടും ഏറ്റുമുട്ടും.















