വഡോദര: പ്രതിസന്ധികള്‍ തരണം ചെയ്ത് ജീവിത വിജയം കൈവരിച്ചവരെ കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ട്. ഏത് പ്രതിസന്ധിയിലും തളരാതെ പോരാടി വിജയം നേടുന്നവരുടെ കഥകള്‍ മറ്റുള്ളവര്‍ക്കും ഏറെ പ്രചോദനകരമാണ്. അത്തരത്തില്‍ തന്റെ കുറവുകളോട് പോരാടി ജീവിതത്തില്‍ മുന്നേറാന്‍ ശ്രമിക്കുന്ന ഒരു പന്ത്രണ്ടാം ക്ലാസുകാരനെ കുറിച്ചാണ് ഇപ്പോള്‍ സാമൂഹ്യ മാദ്ധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. വഡോദര സ്വദേശിയായ ശിവം സോളങ്കിയാണ് ഇപ്പോല്‍ സാമൂഹ്യ മാദ്ധ്യമങ്ങളിലെ താരം.
അപകടത്തില്‍ രണ്ട് കയ്യും കാലും കാലും നഷ്ടപ്പെട്ട ശിവം സോളങ്കി ഇപ്പോള്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതാന്‍ തയ്യാറെടുക്കുകയാണ്. കൈമുട്ട് ഉപയോഗിച്ചാണ് സോളങ്കി പരീക്ഷ എഴുതുന്നത്. അപകടത്തിന് ശേഷം സോളങ്കി തന്നെയാണ് കൈമുട്ടു കൊണ്ട് എഴുതാന്‍ പരീശീലിച്ചത്.
തന്റെ പതിമൂന്നാം വയസിലാണ് സോളങ്കിയ്‌ക്ക് കയ്യും കാലും നഷ്ടമാകുന്നത്. പത്താംക്ലാസില്‍ 81 ശതമാനം മാര്‍ക്കാണ് സോളങ്കി കരസ്ഥമാക്കിയത്. ഇത്തവണ അതിനേക്കാള്‍ മികച്ച വിജയം കരസ്ഥമാക്കാന്‍ കഴിയുമെന്നാണ് സോളങ്കിയുടെ പ്രതീക്ഷ. ഇതിന് വേണ്ട എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായാണ് സോളങ്കി പറയുന്നത്. പഠനത്തിനും പരീക്ഷ എഴുതുന്നതിനും അധ്യാപകരും സ്‌കൂള്‍ അധികൃതരും പൂര്‍ണ പിന്തുണ നല്‍കുന്നുണ്ടെന്നും സോളങ്കി പറയുന്നു. എന്ത് ആവശ്യം വന്നാലും അധ്യാപകര്‍ ഓടിയെത്തുമെന്ന് സോളങ്കിയുടെ മാതാപിതാക്കളും പറയുന്നു.















