ന്യൂഡല്‍ഹി: കൊറോണ ബാധ രാജ്യത്ത് വ്യാപകമാകുന്നതിനാല്‍ സന്തോഷ് ട്രോഫി മത്സരങ്ങളെല്ലാം മാറ്റിവച്ചതായി ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. രോഗവ്യാപനത്തിനെതിരെ മുന്‍കരുതലെന്ന നിലയിലാണ് ഫെഡറേഷനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം അണിചേരുന്നതെന്നും ഫെഡറേഷന്‍ വ്യക്തമാക്കി. പുതുക്കിയ മത്സരതീയതികള്‍ പിന്നീടറിയിക്കുമെന്നും ഫെഡറേഷന്‍ വ്യക്തമാക്കി.
ഏപ്രില്‍ 14 മുതല്‍ 27 വരെ മിസോറാമിലാണ് സന്തോഷ് ട്രോഫി ഫൈനല്‍ മത്സരങ്ങള്‍ നടക്കേണ്ടിയിരുന്നത്. ഈ മാസം നടത്താനിരുന്ന കേരള ടീമിന്റെ പരിശീലന ക്യാമ്പ് നേരത്തേ തന്നെ മാറ്റിവെച്ചിരുന്നു. ഏപ്രില്‍ 15ന് ഡല്‍ഹിക്കെതിരെയായിരുന്നു ആദ്യ മത്സരം നടക്കേണ്ടിയിരുന്നത്.
നേരത്തേ ജനുവരിയില്‍ നടക്കുമെന്ന തീരുമാനിച്ചിരുന്ന മത്സരങ്ങള്‍ ഫെബ്രുവരിയിലേക്ക് മാറ്റിയത് കേരളത്തിന്റെ സ്‌പോണ്‍സര്‍മാരെ നിരാശയിലാക്കിയിരുന്നു. ഇതിന് പിന്നാലെ യാണ് കൊറോണയെ തുടര്‍ന്ന് മത്സരങ്ങള്‍ നിലവില്‍ വീണ്ടും മാറ്റിവച്ചത്. ഇത് സ്‌പോണ്‍ സര്‍ഷിപ്പിനെ കാര്യമായി ബാധിക്കുമെന്നാണ് പറയപ്പെടുന്നത്.















