റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ്; ശ്രീലങ്ക ലെജന്‍ഡ്‌സിനെതിരെ ഇന്ത്യ ലെജന്‍ഡ്‌സിന് 5 വിക്കറ്റ് വിജയം; തകര്‍ത്തടിച്ച് ഇര്‍ഫാന്‍ പഠാന്‍
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ്; ശ്രീലങ്ക ലെജന്‍ഡ്‌സിനെതിരെ ഇന്ത്യ ലെജന്‍ഡ്‌സിന് 5 വിക്കറ്റ് വിജയം; തകര്‍ത്തടിച്ച് ഇര്‍ഫാന്‍ പഠാന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2020, 11:12 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: റോഡ് സേഫ്റ്റി വേള്‍ഡ് സീരിസ് ടി20 മത്സരത്തില്‍ ഇന്ത്യ ലെജന്‍ഡ്‌സിന് തുടര്‍ച്ചയായ രണ്ടാം ജയം. ശ്രീലങ്കക്കെതിരെ നടന്ന മത്സരത്തില്‍ 5 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ഇര്‍ഫാന്‍ പഠാന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തപ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 8 പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് ഇന്ത്യ വിജയ ലക്ഷ്യം മറികടന്നത്.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കക്ക് ഓപ്പണര്‍മാരായ തിലകരത്‌നെ ദില്‍ഷനും(23) റൊമേഷ് കലുവിതരണയും(21) മികച്ച തുടക്കമാണ് നല്‍കിയത്. മൂന്നാമനായെത്തിയ മര്‍വന്‍ അട്ടപ്പട്ടു(1) നിരാശപ്പെടുത്തിയപ്പോള്‍ ചമര കപുഗേദര 23 റണ്‍സെടുത്തു. സേനാനായകെ 19ഉം റംഗണ ഹെരാത് 12ഉം റണ്‍സെടുത്തു.

ഇന്ത്യക്കു വേണ്ടി മുനാഫ് പട്ടേല്‍ 4 ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റ് വീഴ്‌ത്തി. സഹീര്‍ ഖാന്‍, ഇര്‍ഫാന്‍ പഠാന്‍, മന്‍പ്രീത് ഗോണി, സഞ്ജയ് ബംഗാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.

മറുപടി ബാറ്റിംഗില്‍ തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ഓപ്പണര്‍മാരായ സച്ചിന്‍ ടെണ്ടുല്‍ക്കറും വീരേന്ദര്‍ സേവാഗും നിരാശപ്പെടുത്തി. സച്ചിന്‍ റണ്‍സൊന്നുമെടുക്കാതെ പുറത്തായപ്പോള്‍ 3 റണ്‍സ് മാത്രമായിരുന്നു സേവാഗിന്റെ സമ്പാദ്യം. മൂന്നാമനായെത്തിയ മൊഹമ്മദ് കൈഫ് 46 റണ്‍സെടുത്തു. യുവ്‌രാജ് സിംഗ് 1 റണ്‍സുമായി മടങ്ങിയപ്പോള്‍ ഇര്‍ഫാന്‍ പഠാന്‍ ടീമിന്റെ രക്ഷകനായി. 31 പന്തില്‍ 6 ബൗണ്ടറികളും 3 സിക്‌സറുകളും സഹിതം 57 റണ്‍സെടുത്ത പഠാന്‍ പുറത്താകാതെ നിന്നു.

ശ്രീലങ്കക്കു വേണ്ടി ചാമിന്ദ വാസ് 3 ഓവറില്‍ 5 റണ്‍സ് വഴങ്ങി 2 വിക്കറ്റ് വീഴ്‌ത്തി. റംഗണ ഹെരാത്ത്, സചിത്ര സേനാനായകെ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യയാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. രണ്ട് കളികളില്‍ ഒരു വിജയവുമായി ശ്രീലങ്ക രണ്ടാം സ്ഥാനത്താണ്.

Share231
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies