വിജയ തീരത്തെത്തിക്കാനാവാത്ത ആറ് മത്സരങ്ങൾ; മൗറീഞ്ഞോയ്ക്ക് ഇത് ആദ്യ അനുഭവം
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

വിജയ തീരത്തെത്തിക്കാനാവാത്ത ആറ് മത്സരങ്ങൾ; മൗറീഞ്ഞോയ്‌ക്ക് ഇത് ആദ്യ അനുഭവം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2020, 11:43 pm IST
Facebook
Twitter
WhatsAppTelegram

വിഖ്യാത പരിശീലകനാണ് ഹോസെ മൗറീഞ്ഞോ. തന്റെ പരിശീലക മികവുകൊണ്ട് ഏവരെയും അമ്പരിപ്പിച്ച അദ്ദേഹമിപ്പോൾ കടന്നുപോകുന്നത് അത്ര നല്ല കാലത്തിലൂടെയല്ല. സ്വന്തം ടീമിനെ തുടർച്ചയായ ആറ് മത്സരങ്ങളിലാണ് അദ്ദേഹത്തിന് വിജയ തീരത്ത് എത്തിക്കാൻ സാധിക്കാതിരുന്നത്. ചാമ്പ്യൻസ് ലീ​ഗിന്റെ ക്വാർട്ടർ കാണാൻ പോലും അദ്ദേഹത്തിന്റെ ടോട്ടനത്തിന് സാധിച്ചില്ല.

ചാമ്പ്യൻസ് ലീ​ഗ് പ്രീക്വാർട്ടർ രണ്ടാം പാദത്തിലും ജർമൻ ക്ലബ് റെഡ്ബുൾ ലെയ്പ്സി​ഗിനോട് തോറ്റാണ് ടോട്ടനം ഹോട്സ്പർസ് ക്വാർട്ടർ കാണാതെ പുറത്തായത്. ഫെബ്രുവരി 20-ന് നടന്ന ആദ്യ പാദ പ്രീക്വാർട്ടറിൽ ലെയ്പ്സി​ഗിനോട് തോറ്റതിന് ശേഷം പിന്നീടതുവരെ എല്ലാ പോരാട്ടങ്ങളിലുമായി ഒരു മത്സരം പോലും ടോട്ടനം ജയിച്ചിട്ടില്ല. രണ്ട് പതിറ്റാണ്ടോളം നീണ്ട പരിശീലകകരിയറിൽ ആദ്യമായാണ് മൗറീഞ്ഞോയ്‌ക്ക് തുടർച്ചയായി ആറ് മത്സരങ്ങളിൽ വിജയം നേടാനാകാത്തത്. ലെയ്പ്സി​ഗിനോട് രണ്ട് തവണ തോറ്റത് കൂടാതെ പ്രീമിയർ ലീ​ഗിൽ ചെൽസിയോടും വോൾവറാംപ്ടനോടും തോറ്റു.

എഫ് എ കപ്പിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ നോർവിച്ചാണ് ടോട്ടനത്തെ വീഴ്‌ത്തിയത്. ഇതിനിടയിൽ ഒരു ലീ​ഗ് മത്സരത്തിൽ ബേൺലിയോട് പിടിച്ച സമനില മാത്രമാണ് മൗറീഞ്ഞോയ്‌ക്ക് ആശ്വസിക്കാനുള്ളത്. കളിക്കാരുടെ പരുക്കാണ് മൗറീഞ്ഞോയ്‌ക്ക് കനത്ത തിരിച്ചടി നൽകിയത്. മുൻനിര താരങ്ങളായ ഹാരി കെയിനും ഹ്യൂങ് മിൻസണും പരുക്കേറ്റ് പുറത്തായിട്ട് കുറച്ചായി. പിന്നാലെ ജനുവരിയിൽ ടീമിലെത്തിച്ച സ്റ്റീവൻ ബെർ​​ഗ്വിനും പരുക്കേറ്റ് പുറത്തായി.

സൂപ്പർ പരിശീലകൻ മൗറീഷ്യോ പോച്ചെറ്റീനോയെ പുറത്താക്കിയാണ് ടോട്ടനം പകരം മൗറീഞ്ഞോയെ എത്തിച്ചത്. ചുമതലയേറ്റ ആദ്യ മത്സരങ്ങളിൽ മികച്ച വിജയങ്ങൾ നേടാൻ മൗറീഞ്ഞോക്കായി എന്നാൽ പിന്നീട് കാര്യങ്ങൾ കൈവിട്ടുപോയി. ഇപ്പോൾ ലീ​ഗിൽ എട്ടാമത് മാത്രമുള്ള ടോട്ടനത്തിന് ചാമ്പ്യൻസ് ലീ​ഗ് യോ​ഗ്യത നേടാനായില്ലെങ്കിൽ മൗറീഞ്ഞോയുടെ ഭാവി ആശങ്കയിലാകുമെന്നുറപ്പ്.

Share
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies