ഏഥന്‍സ്: ടോക്കിയോ ഒളിമ്പിക്സിന് മുന്നോടിയായി നടക്കുന്ന ആചാരപരമായ ദീപശിഖാ പ്രയാണത്തിന് നിറം കെട്ട തുടക്കം. 1984ന് ആരംഭിച്ച ദീപശിഖാ പ്രയാണം ഇത്തവണ കാണാനാളില്ലാതെ കായികരംഗത്തെ ഔദ്യോഗിക ഭാരവാഹികള്‍ മാത്രം പങ്കെടുത്ത ചടങ്ങായി മാറി.
ചടങ്ങിന് മികച്ച പിന്തുണ നല്കിയ ഗ്രീസിന്റെ ഭരണകൂടത്തിന് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാച്ച് നന്ദി അറിയിച്ചു. ജൂലൈ 24നാണ് ജപ്പാനില്‍ ഒളിമ്പിക്സ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കായികതാരങ്ങളും പ്രത്യേകം ക്ഷണിച്ച ഏതാനും അതിഥികളും മാത്രമാണ് ഓളിമ്പിക്സ് ദീപശിഖ കൊളുത്തുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയത്.
ഗ്രീസ്സിന്റെ 2016 റിയോ ഒളിമ്പിക്സ് ഷൂട്ടിംഗ് മെഡല്‍ ജേതാവ് അന്നാ കോരാകാകിയാണ് ദീപശിഖ ഏറ്റുവാങ്ങിയത്. ഒളിമ്പിക്സ് ചരിത്രത്തിലെ ദീപശിഖ ഏന്തുന്ന ആദ്യത്തെ വനിതാ താരമെന്ന നേട്ടവും അന്നയുടെ പേരിലായി.