ന്യൂഡല്‍ഹി: കോവിഡ്-19 ബാധയെ തുടര്‍ന്ന് കായികലോകം നിശ്ചലമായതില്‍ താരങ്ങളെ ആശ്വസിപ്പിച്ച് കേന്ദ്ര കായിക വകുപ്പ് മന്ത്രി രംഗത്ത്. സര്‍വ്വകലാശാല തലത്തിലെ പരിശീലന സംവിധാനങ്ങള്‍ ഉടന്‍ പ്രവര്‍ത്തിപ്പിക്കാനുള്ള നടപടികളിലേക്ക് നീങ്ങുകയാണെന്നും മന്ത്രി കിരണ്‍ റിജിജു അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് കോവിഡ്-19 പ്രതിരോധപ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്യത്തെ എല്ലാ കായിക പരിശീലനങ്ങളും നിര്‍ത്തിവക്കാന്‍ നിര്‍ദ്ദേശിച്ചത്. എന്നാലിതില്‍ വരാന്‍ പോകുന്ന ഒളിമ്പിക്‌സില്‍ പങ്കെടുക്കേണ്ട താരങ്ങള്‍ക്ക് പരിശീലന നിരോധനമില്ലെന്നും കേന്ദ്ര കായിക മന്ത്രാലയം അറിയിച്ചു.
This is just a temporary and precautionary step for the safety of our sportspersons. I appeal all our young athletes not to be disheartened. We will resume the academic trainings soon after assessing the situation.#IndiaFightsCorona https://t.co/giSwyN3qXf
— Kiren Rijiju (@KirenRijiju) March 17, 2020
‘ ഈ നിയന്ത്രണം തികച്ചും താല്‍ക്കാലികമാണ്. ഇതെല്ലാം നമ്മുടെ കായികതാരങ്ങളുടെ സുരക്ഷക്കായിട്ടാണ്. അതിനാല്‍ ആരുടേയും മനസ്സ് തളരരുത്. പ്രത്യേകിച്ചും യുവതാര ങ്ങളുടെ ശ്രദ്ധക്കായിട്ടാണ് താനിത് പറയുന്നത്. അധികം വൈകാതെ തന്നെ സര്‍വ്വകലാശാല തലത്തിലെ പരിശീലനങ്ങളെല്ലാം പുനരാരംഭിക്കാന്‍ സാധിക്കും’ യുവജനക്ഷേമവും കൂടി കൈകാര്യം ചെയ്യുന്ന കിരണ്‍ റിജിജു ട്വിറ്ററിലൂടെ പറഞ്ഞു.















