അമ്മയില്‍ നിന്നും നവജാത ശിശുക്കളിലേക്ക് കൊറോണ വൈറസ് പകരില്ലെന്ന് പഠനം. ചൈനയിലെ ഹുവാസോംഗ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഗവേഷകരാണ് പഠനം പ്രസിദ്ധീകരിച്ചത്. രണ്ട് വ്യത്യസ്ത പഠനത്തിലാണ് കുഞ്ഞുങ്ങള്‍ക്ക് രോഗം പകരില്ലെന്ന് കണ്ടെത്തിയത്.
ആദ്യ പഠനത്തില്‍ ഉള്‍പ്പെട്ട നാലു കുഞ്ഞുങ്ങളും അവരുടെ അമ്മമാരും പൂര്‍ണമായും ആരോഗ്യത്തോടെയിരിക്കുന്നുവെന്നാണ് ഫ്രണ്ടിയേഴ്‌സ് ഇന്‍ പിഡിയാട്രിക്‌സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.
രണ്ടാമത്തെ പഠനത്തില്‍ ഉള്‍പ്പെട്ട ഒന്‍പത് കുഞ്ഞുങ്ങളും ശസ്ത്രക്രിയയിലൂടെയാണ് ജനിച്ചത്. ഇവരുടെ അമ്മമാര്‍ക്ക് ഗര്‍ഭ കാലത്ത് കൊറോണ ഉണ്ടായിരുന്നുവെങ്കിലും കുട്ടികളെ അത് ബാധിച്ചില്ലെന്നാണ് പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്.
സാധാരണ പ്രസവത്തിലൂടെയുള്ള ഒരു കുഞ്ഞിനേയും പഠനത്തിന് വിധേയമാക്കി. ഈ കുഞ്ഞിനും രോഗ ലക്ഷണങ്ങള്‍ കണ്ടില്ലെന്നും പഠനം വ്യക്തമാക്കുന്നു.















