വ്യത്യസ്ത ഉപരിതലങ്ങളില്‍ കൊറോണ വൈറസ് എത്ര സമയം നിലനില്‍ക്കും? പുതിയ പഠന റിപ്പോര്‍ട്ട്
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വ്യത്യസ്ത ഉപരിതലങ്ങളില്‍ കൊറോണ വൈറസ് എത്ര സമയം നിലനില്‍ക്കും? പുതിയ പഠന റിപ്പോര്‍ട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2020, 01:33 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടണ്‍: നോവല്‍ കൊറോണ വൈറസിന് വസ്തുക്കളിലും വായുവിലും മണിക്കൂറുകളോളം നിലനില്‍ക്കാന്‍ കഴിയുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് നടത്തിയ പുതിയ ഗവേഷണ റിപ്പോര്‍ട്ട്. പ്ലാസ്റ്റിക്, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ എന്നിവയില്‍ ദിവസങ്ങളോളം നിലനില്‍ക്കുമെന്നും  കടലാസില്‍  ഒരു ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുമെന്നും പഠനം വ്യക്തമാക്കുന്നു

”എയറോസോളുകളില്‍ 3 മണിക്കൂര്‍ വരെയും, ചെമ്പില്‍ 4 മണിക്കൂര്‍ വരെയും, കടലാസില്‍ 24 മണിക്കൂര്‍ വരെയും പ്ലാസ്റ്റിക്, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ എന്നിവയില്‍ 2-3 ദിവസം വരെയും വൈറസ് നിലനില്‍ക്കുമെന്നാണ് കണ്ടെത്തല്‍. മൊണ്ടാനയിലെ എന്‍ഐഎച്ച് വൈറോളജി ലാബിലെയും പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെയും ഗവേഷകരാണ് പുതിയ പഠനത്തിന് നേതൃത്വം നല്‍കിയത്.

2002-03ലെ സാര്‍സ് ബാധയെക്കാള്‍ നിലവിലെ സ്ഥിതി ഗൗരവകരമാകുന്നതെന്നും ഇവര്‍ പറയുന്നു. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠന റിപ്പോര്‍ട്ട് ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.ലോകത്താകമാനം രണ്ട് ലക്ഷം പേര്‍ക്ക് കോവിഡ്19 ബാധിക്കുകയും എണ്ണായിരത്തോളം പേര്‍ മരിച്ചുവെന്നുമാണ് കണക്ക്. എന്നാല്‍ സാര്‍സ് ബാധയുണ്ടായത് എണ്ണായിരം പേര്‍ക്കും മരണം എണ്ണൂറിനോട് അടുത്തുമായിരുന്നു.

കോവിഡ് 19 വൈറസ് പ്രധാനമായും പകരുന്നത് സ്രവത്തിലൂടെയാണ്. ഒരാള്‍ക്ക് ചുമ അല്ലെങ്കില്‍ തുമ്മല്‍ ഉണ്ടെങ്കില്‍ വൈറസ് മറ്റൊരാളിലേക്ക് പകരും. സ്റ്റെയിന്‍ലെസ് സ്റ്റീല്‍, പോളിപ്രൊഫൈലിന്‍ എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ച ഉപരിതലങ്ങള്‍, വിവിധതരം ഉല്‍പ്പന്ന പാക്കേജിംഗിലും ലേബലിംഗിലും അതുപോലെ തന്നെ നിരവധി ഗാര്‍ഹിക വസ്തുക്കള്‍, മെഡിക്കല്‍ സപ്ലൈസ്, വസ്ത്രങ്ങള്‍ എന്നിവയില്‍  ഉപയോഗിച്ചാണ് പുതിയ പഠന റിപ്പോര്‍ട്ട് ശാസ്ത്രജ്ഞര്‍ പുറത്തുവിട്ടത്.

കാര്‍ഡ്‌ബോര്‍ഡില്‍ നിലനില്‍ക്കാനുള്ള വൈറസിന്റെ കഴിവ് 2002 ലും 2003 ലും സാര്‍സ് പൊട്ടിപ്പുറപ്പെടാന്‍ കാരണമായ വൈറസിന്റെ മൂന്നിരട്ടിയാണെന്നാണ് പഠനം. മുറിയിലെ താപനിലയിലും മിതമായ ഈര്‍പ്പത്തിലും നിലനിര്‍ത്തുന്ന സ്ഥിരതയുള്ള ഉപരിതലങ്ങള്‍ ഉപയോഗിച്ചാണ് പരീക്ഷണങ്ങള്‍ നടത്തിയത്. ഓണ്‍ലൈന്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ കാര്‍ഡ് ബോര്‍ഡ് ബോക്‌സ് വീട്ടിലെത്തുമ്പോള്‍ സൂക്ഷിക്കേണ്ടതാണെന്ന മുന്നറിയിപ്പും സംഘടന നല്‍കുന്നു.

ഉപരിതലങ്ങളുമായി ഇടയ്‌ക്കിടെ അണുവിമുക്തമാക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നത് ചെയ്യുക, ഉപരിതലങ്ങളില്‍ സ്പര്‍ശിച്ചാല്‍ കൈകള്‍ കൂടുതല്‍ തവണ കഴുകുക, പ്രത്യേകിച്ച് സ്റ്റീല്‍, പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ചാലും കൈകള്‍ കഴുകുക എന്ന മുന്നറിയിപ്പാണ് ആരോഗ്യ സംഘടനകള്‍ നല്കുന്നത്.

Share432TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

ഹാര്‍ദിക് പാണ്ഡ്യക്കായി വമ്പന്‍ ഓഫറുമായി ചെന്നൈ! 10 കോടിയും രണ്ട് താരങ്ങളും വാഗ്ദാനം; മുംബൈയുടെ മറുപടി എന്ത്?

ലോകകപ്പ് സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍, ചരിത്ര നേട്ടം റദ്ദാകാന്‍ സാധ്യത

ഹൊറിസോണ്ടല്‍ ബാറില്‍ നിന്ന് പിടിവിട്ടു; തലകുത്തി വീണ് ഇംഗ്ലണ്ട് ജിംനാസ്റ്റ്, കോമണ്‍വെല്‍ത്തില്‍ ആശങ്കനിമിഷങ്ങള്‍

കുറ്റിപ്പുറത്ത് ദേശീയപാതയിൽ ബസ് തലകീഴായി മറിഞ്ഞ് വൻ അപകടം; ഒരാൾ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം

സൗന്ദര്യമല്ല, മനസ്സാണ് പ്രധാനം; കേരളത്തിൽ വിവാഹസങ്കൽപ്പങ്ങൾ എങ്ങനെ മാറുന്നു?

ടി20 സിംഹാസനം തിരിച്ചുപിടിച്ച് ഇന്ത്യ; റാങ്കിങ്ങില്‍ വീണ്ടും ഒന്നാമത്

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും; ദക്ഷിണ റെയിൽവേയുടെ നിർണായക തീരുമാനം

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ രാജേഷ് ചൗഹാനെതിരെ തട്ടിപ്പ് കേസ്; 15 ലക്ഷം കൈപ്പറ്റി വഞ്ചിച്ചെന്ന് പരാതി, പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies