ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീന ഫുട്‌ബോള്‍ താരത്തിന് കൊറോണ രോഗം സ്ഥിരീകരി ച്ചതായി റിപ്പോര്‍ട്ട്. അര്‍ജന്റീന ദേശീയ താരമായ പൗലോ ഡിബാലയ്‌ക്കാണ് കൊറോണ രോഗം സ്ഥിരീകരിച്ചത്. സ്വയം ഇന്‍സ്റ്റാഗ്രാമിലൂടെയാണ് രോഗ വിവരം പുറത്തുവിട്ടത്. പൗലോയുടെ കാമുകി ഓറിയാനക്കും രോഗം സ്ഥിരീകരിച്ചതായി വിവരം പുറത്തുവിട്ടിട്ടുണ്ട്. യുവന്റസിന്റെ താരമാണ് പൗലോ.
ഇറ്റലിയുടെ മുന്‍ നായകന്‍ പൗലോ മാല്‍ദീനിക്കും കൊറോണ സ്ഥിരീകരിച്ചിരിക്കുകയാണ്. മാല്‍ദീനിക്കും മകനും ഒരേ ദിവസമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നു. നിലവില്‍ എസി.മിലാന്‍ ക്ലബ്ബിന്റെ സാങ്കേതിക വിഭാഗം മേധാവിയാണ് മാല്‍ദീനി.
ഫുട്‌ബോള്‍ രംഗത്ത് ഒളിമ്പിയാക്കോസ് ടീമിന്റെ പരിശീലകനടക്കം രോഗം സ്ഥിരീകരി ച്ചതോടെയാണ് വ്യാപകമായ പരിശോധന നടത്തപ്പെട്ടത്. കഴിഞ്ഞയാഴ്ച യുവന്റസിന്റെ ബ്ലെയ്‌സ് മറ്റിയൂഡിക്കും രോഗം സ്ഥിരീകരിച്ചിരുന്നു.















