ലണ്ടൻ : ഫുട്ബോൾ രംഗത്തു നിന്നും വീണ്ടും കൊറോണ വാർത്തകൾ , മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാറോയിൻ ഫെല്ലിനിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. നിലവിൽ ചൈനയിലെ ഷാൻഡോങ് ല്യൂനിങ് ക്ലബ്ബിലാണ് ഫെല്ലിനി കളിക്കുന്നത് . ഫെല്ലിനി തന്നെയാണ് രോഗ വിവരം പുറത്തുവിട്ടത് .നിലവിൽ ചൈനയിലെ ജിനാൻ ആശുപത്രിയിൽ വിദഗ്‌ദ്ധ ചികിത്സയിലാണെന്നും എത്രയും പെട്ടന്ന് കളിക്കളത്തിലേക്കു മടങ്ങിവരാനാവുമെന്നും ഫെല്ലിനി പറഞ്ഞു .
ബെൽജിയത്തിന്റെ അന്താരാഷ്‌ട്ര താരമായ ഫെല്ലിനി മാഞ്ചസ്റ്റർ യൂണൈറ്റഡിലുമായി 11 സീസണുകൾ പൂർത്തിയാക്കിയ ശേഷമാണ് ചൈനയിലെ ക്ലബ്ബുമായി കരാർ ഒപ്പിട്ടത് .കഴിഞ്ഞ മാസമാണ് ഫെല്ലിനി പരിശീലനം തുടരാനായി ചൈനയിൽ എത്തിയത്.ചൈനീസ് സൈപെർ ലീഗിലെ ഏറ്റവും താരമൂല്യമുള്ളവരിൽ ഒരാളാണ് ഫെല്ലിനി, കടുത്ത രോഗാവസ്ഥയല്ല ഉള്ളതെന്നതിനാൽ ഉടൻ പുറത്തിറങ്ങാൻ സാധിക്കുമെന്നും ജിനാൻ ആശുപത്രി അധികൃതർ അറിയിച്ചു .















