ന്യൂഡല്‍ഹി : ഒളിമ്പിക്‌സ് മാറ്റിവച്ചതായി അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് കമ്മിറ്റി വ്യക്തമാക്കി. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയും ആവശ്യത്തോട് യോജിച്ചു . അടുത്ത വര്‍ഷത്തേക്ക് മാറ്റിവക്കാന്‍ ആണ് ധാരണയിലെത്തിയിരിക്കുന്നത്. 2021 ലേക്കാണ് ഒളിമ്പിക്സ് മാറ്റിവച്ചത്. ഈ വര്‍ഷം ജൂലൈ 24 മുതല്‍ ആഗസറ്റ് 9 വരെയായിരുന്നു നിലവില്‍ തീയതി നിശ്ചയിച്ചിരുന്നത്.
അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയുടെ മേധാവി തോമസ് ബാച്ചുമായി ഫോണിലൂടെ സംസാരിച്ചതായാണ് ജപ്പാന്‍ പ്രധാനമന്ത്രി അറിയിച്ചത്. എല്ലാ രാജ്യങ്ങളും ഒരു പോലെ സ്വസ്ഥമാകാതെ ഒളിമ്പിക്‌സ് നടത്തുന്നതിലർത്ഥമില്ലെന്ന് ഷിന്‍സോ ആബേ പ്രതികരിച്ചു.
2021ലെ വേനല്‍ കാലത്ത് തന്നെ കഴിവതും ഒളിമ്പിക്‌സ് മാറ്റുന്നത് പരിഗണിക്കണമെന്നാണ് ഒളിമ്പിക്‌സ് കമ്മിറ്റി മേധാവിയുമായി സംസാരിച്ചത്. മികച്ച രീതിയില്‍ എല്ലാ രാജ്യങ്ങളും എല്ലാ ഇനങ്ങളും ഉള്‍ക്കൊള്ളുന്ന തരത്തിലാണ് ഒളിമ്പിക്‌സ് നടത്തേണ്ടത്. മാത്രമല്ല കാണികളുടെ സുരക്ഷയും ഏറെ പ്രധാനമാണ്’ ആബെ പറഞ്ഞു. തന്റെ അഭിപ്രായത്തോട് തോമസ് ബാച്ച് നൂറുശതമാനം യോജിച്ചെന്നും അദ്ദേഹം അദ്ദേഹം വ്യക്തമാക്കി.















