യുഎഇയിലെ ഭക്ഷണശാലകൾ, കോ ഓപറേറ്റീവ് സൊസൈറ്റികൾ, ഗ്രോസറികൾ, സൂപ്പർമാർക്കറ്റുകൾ, ഫാർമസികൾ എന്നിവയ്ക്ക് 24 മണിക്കൂറും പ്രവർത്തിക്കാൻ അനുമതി നൽകി. ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയവും അടിയന്തര ദുരന്തനിവാരണ അതോറിറ്റിയുമാണ് ഇക്കാര്യം അറിയിച്ചത്.എന്നാൽ ഇവിടങ്ങളിൽ ആകെ ഉൾക്കൊള്ളാവുന്നതിന്റെ 30 % ൽ കൂടുതൽ ഉപഭോക്താക്കൾ ഒരേസമയം ഇല്ലെന്ന് ഉടമകൾ ഉറപ്പാക്കണമെന്നും അധികൃതർ നിർദേശിച്ചു.ബുധനാഴ്ച മുതല്‍ രാജ്യത്തെ എല്ലാ വ്യാപാര കേന്ദ്രങ്ങൾ, ഷോപ്പിങ് മാളുകൾ, തുറസ്സായ സ്ഥലത്തെ മത്സ്യ, മാംസ, പച്ചക്കറി ചന്തകൾ തുടങ്ങിയവ രണ്ടാഴ്ചത്തേയ്ക്ക് അടച്ചിടണമെന്ന് അധികൃതർ അറിയിച്ചിരുന്നു. ഇതിൽ നിന്ന് റസ്റ്റാറൻറുകളെയും സുപ്പെർമാർക്കെറ്റുകളെയും ഫാർമസികളെയും കോ ഓപറേറ്റീവ് സൊസൈറ്റികളെയും ഗ്രോസറികളെയും ഒഴിവാക്കിയിരുന്നു. എന്നാൽ റസ്റ്റാറൻറുകളിൽ ഉപഭോക്താക്കൾക്ക് ഭക്ഷണം വിളമ്പില്ല. താമസസ്ഥലത്ത് ഭക്ഷണം എത്തിക്കുന്ന ഡെലിവറി സംവിധാനത്തിന് മാത്രമാണ് അനുമതിയുള്ളത്.
—