യു.എ.ഇയിലെ എല്ലാ പൊതുസംവിധാനങ്ങളും ശുചിയാക്കുന്നതിന്റെ ഭാഗമായാണ് വ്യാഴാഴ്ച രാത്രി 8 മണി മുതൽ ഞായറാഴ്ച രാവിലെ ആറു മണി വരെ രാജ്യത്തെ എല്ലാ പൊതുഗാതഗത സേവനങ്ങളും താത്കാലികമായി നിര്‍ത്തിവെക്കുന്നത് .അണുനശീകരണ യജ്ഞത്തിൽ തെരുവുകള്‍, പൊതുഗാതഗത സര്‍വീസുകള്‍ എന്നിവയടക്കം ശുചീകരിക്കും. ആരോഗ്യ,പ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും പ്രാദേശിക ഭരണസംവിധാനങ്ങളും സംയുക്തമായിട്ടായിരിക്കും ശുദ്ധീകരണം നടത്തുക. അണുനശീകരണ യജ്ഞം നടത്തുമ്പോള്‍ ഗതാഗത സംവിധാനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. പൊതുഗതാഗതവും മെട്രോ സര്‍വീസും താത്കാലികമായി നിര്‍ത്തിവെക്കും. മരുന്നുകള്‍, അത്യാവശ്യ വസ്തുക്കള്‍, ഭക്ഷണം എന്നിവയ്ക്കെല്ലാതെ ഈ സമയത്ത് ആളുകള്‍ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്ന് മന്ത്രാലയങ്ങള്‍ ആഹ്വാനം ചെയ്തു. അവശ്യസേവന രംഗത്തുള്ളവര്‍ക്ക് ഐഡികാര്‍ഡ് നല്‍കുമെന്നും അധികൃതർ അറിയിച്ചു.