പനാജി: ഗോവയിലും കൊറോണ സ്ഥിരീകരിച്ചു. വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി ഗോവയിലേക്ക് മടങ്ങിയെത്തിയ മൂന്ന് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആണ് ഇക്കാര്യം അറിയിച്ചത്. സ്പെയിന്, ഓസ്ട്രേലിയ, യുഎസ് എന്നീ സ്ഥലങ്ങളില്‍ നിന്നും മടങ്ങിയെത്തിയ മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കൊറോണ രോഗം സ്ഥിരീകരിച്ചവര്‍ക്ക് ഏറ്റവും മികച്ച ചികിത്സയാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരും നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമാക്കി.