വാഷിംഗ്ടണ്‍: പതിനായിരത്തിലേറെ ആളുകള്‍ കൊറോണ ബാധിച്ച അമേരിക്ക വന്‍ സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിച്ചു. രണ്ടു ലക്ഷം കോടിരൂപയുടെ സാമ്പത്തിക ഉത്തേജന പാക്കേജിനാണ് അമേരിക്കന്‍ സെനറ്റ് അംഗീകാരം നല്‍കിയിരിക്കുന്നത്.
രാജ്യത്തെ സാമ്പത്തിക വ്യാപാര മേഖലകള്‍ ആകെ സ്തംഭിക്കുകയും ആളുകള്‍ വരുമാനമില്ലാതെ മാറിയിരിക്കുന്നതും കണക്കിലെടുത്താണ് സാമ്പത്തിക സാഹായത്തിനുള്ള സംവിധാനം ഒരുക്കുന്നത്. വ്യാപാരങ്ങള്‍ പുനരുജ്ജീവിപ്പിക്കാനാണ് പ്രധാനമായു ലക്ഷ്യമിടുന്നത്. അത് തൊഴില്‍ മേഖലയ്ക്കും ഉണര്‍വ്വുണ്ടാക്കുമെന്നാണ് സെനറ്റ് കരുതുന്നത്. ബില്ല് നാളെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മുന്നില്‍ ഒപ്പിടാന്‍ വയക്കുമെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സെനറ്റ് അംഗങ്ങള്‍ ഐകകണ്ഠേനയാണ് 2 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിന് അംഗീകാരം നല്‍കിയത്. ആധുനിക അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ് കൊറോണ പ്രതിരോധത്തിനായി ചിലവഴിക്കാന്‍ പോകുന്നത്. സാമ്പത്തിക പാക്കേജിന്റെ വിതരണത്തില്‍ മാസം 75000 അമേരിക്കന്‍ ഡോളര്‍ സാമ്പാദിക്കുന്നവര്ക്ക് 1200 ഡോളര്‍ നല്‍ാകാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ഉയര്‍ന്ന വരുമാന പരിധി 99000 ഡോളര്‍ വരെയാണെന്നും സെനറ്റ് അറിയിച്ചു. ഇതു കൂടാതെ കുട്ടികളുള്ള കുടുംബങ്ങള്‍ക്കായി ഒരു കുട്ടിക്ക് 500 ഡോളര്‍ എന്ന നിലക്കുള്ള സഹായവും അവരവരുടെ ബാങ്ക് അക്കൗണ്ടുകളിലെത്തും. മറ്റ് സ്വയംതൊഴില്‍ ചെയ്യുന്നവര്‍ സാധാരണ ജോലിക്കാര്‍ എന്നിവര്‍ക്ക് അടിയന്തിര സഹായമായി ഒരാഴ്ച 600 ഡോളര്‍ വീതവും സഹായധനം നല്‍കും.
ആശുപത്രികള്‍ക്ക് അടിയന്തിര സാഹചര്യം കൈകാര്യം ചെയ്യാനായി 7500 കോടി രൂപ പ്രത്യേകം മാറ്റിവച്ചതായും സെനറ്റ് അറിയിച്ചു. അമേരിക്കയിലെ മൂന്ന് സെനറ്റര്‍മാര്‍ കൊറോണബാധയില്‍ ചികിത്സയിലാണ്.