ന്യൂഡല്‍ഹി: കൊറോണ വൈറസ് പ്രതിരോധത്തിനായി പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ധനസഹായം അനുവദിച്ച് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. തന്റെ എംപി ഫണ്ടില്‍ നിന്നും ഒരു കോടി രൂപ കൊറോണ പ്രതിരോധത്തിനായി സംഭാവന ചെയ്യാന്‍ തീരുമാനിച്ചതായി രവി ശങ്കര്‍ പ്രസാദ് അറിയിച്ചു.
പട്ന ജില്ലാ ഭരണകൂടത്തിന് കൊറോണ പ്രതിരോധത്തിനായി ആവശ്യാനുസരണം ഇത് ചെലവഴിക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചു. രാജ്യത്ത് സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവര്‍ക്ക് 50 ലക്ഷം രൂപയുടെ വ്യക്തിഗത ആരോഗ്യ ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ മഹത്തായ സംരംഭമാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ദുരിതാശ്വാസ നടപടികളിലൂടെ മോദി സര്‍ക്കാരിന് ജനങ്ങളോടുള്ള ശ്രദ്ധയും കരുതലുമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊറോണ വൈറസ് പ്രതിരോധത്തിനായി പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ബി ജെ പി എംപി രാം കൃപാല്‍ യാദവും ഒരു കോടി രൂപ അനുവദിച്ചിരുന്നു. മാസ്ക്, സാനിട്ടൈസര്‍, ഹാന്‍ഡ് വാഷ്, തെര്‍മല്‍ സ്കാനര്‍ എന്നിവ വാങ്ങാന്‍ ഈ ഫണ്ട് ഉപയോഗപ്പെടുത്തുമെന്നും രാം കൃപാല്‍ യാദവ് വ്യക്തമാക്കിയിരുന്നു.