റിയാദ് : സൗദിയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 1203 ആയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇന്ന് ഒരു മരണം കൂടി സ്ഥിരീകരിച്ചതോടെ കൊറോണാ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം 4 ആയി. സൗദി സ്വദേശിയാണ് ഇന്ന് മരണമടഞ്ഞത്. 37 പേരാണ് രോഗമുക്തി നേടിയത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ അധികവും റിയാദിൽ നിന്നാണ്. ഇന്ന് രേഖപ്പെടുത്തിയ മരണവും റിയാദിൽ നിന്നാണ്. ഇന്ന് കൊറോണ വൈറസ് സ്ഥിരീകരിച്ചവരിൽ 41 പേര് റിയാദ്, 18 പേര് ജിദ്ദയിൽ, മക്കയിൽ 12, മദീനയിൽ 6, ഖത്തീഫ് 12, ഖോബാർ, ഹോഫുഫ്, സൈഹാത്, അബഹ എന്നിവിടങ്ങളിൽ 1 വീതം, തബൂക്കിലും ഖമീശ്മുശൈതിലും 3 വീതം എന്ന കണക്കിലാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
റിപ്പോർട്ട് ചെയ്തിട്ടുള്ള 4 മരണങ്ങളിൽ 2 എണ്ണം മദീനയിൽ നിന്നാണ്. പുതിയ സാഹചര്യത്തിൽ മദീന, ഹറം ഉൾപ്പെടെ ആറ് മേഖലകളിൽ ഇന്ന് മുതൽ 14 ദിവത്തേക്കു 24 മണിക്കൂർ പ്രേത്യേക കർഫ്യു ഏർപ്പെടുത്തി.
കൊറോണ വൈറസ് വ്യാപനം തടയുന്നതിന് എല്ലാവരും വീടുകളിൽ കഴിയണമെന്നും മന്ത്രാലയം അഭ്യർഥിച്ചു. കർഫ്യു നിലനിൽക്കുന്നതിനാൽ കൂടുതൽ പ്രദേശങ്ങളിലേക്ക് കൊറോണ പടർന്നു പിടിക്കുന്നത് തടയാൻ കഴിഞ്ഞെന്നും മന്ത്രാലയം വ്യക്തമാക്കി.