റിയാദ് : സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 96 പുതിയ കൊറോണ വൈറസ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 1,299ൽ എത്തിയെന്നും ആരോഗ്യ മന്ത്രാലയവക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൽ അലി റിയാദിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട മരണസംഖ്യ എട്ടായി ഉയർന്നു.
പന്ത്രണ്ടുപേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. 66 പേർ സുഖം പ്രാപിച്ചതായും മന്ത്രാലയ വക്താവ് പറഞ്ഞു.
ഇന്ന് കണ്ടെത്തിയ 96 പുതിയ കേസുകളിൽ 28 എണ്ണം വിദേശയാത്രയുമായി ബന്ധപ്പെട്ടവയാണ് യാത്രകഴിഞ്ഞു മടങ്ങിയെത്തിയ ഇവർ അന്നുമുതൽ നിരീക്ഷണത്തിൽ ആയിരുന്നു. മുമ്പ് രോഗബാധിതരുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നത്തിലൂടെയാണ് 68 പേർക്ക് രോഗം പകർന്നു കിട്ടിയത്.
റിയാദിൽ 27, ജിദ്ദയിൽ 12, ദമ്മാമിൽ 23, മക്കയിൽ 7, മദീനയിൽ 14, അൽ-ഖോബറിൽ 4, ധഹ്റാനിൽ 2, അൽ-ഖത്തീഫ്, റാസ് തനുര, സൈഹാത്ത്, ഹുഫോഫ്, തയ്ഫ്, ഖാമിസ് മുഷയ്ത്, തബുക് എന്നിവിടങ്ങളിൽ ഒന്ന് വീതവും കേസുകൾ ആണ് സ്ഥിരീകരിച്ചത്.