സിഡ്‌നി: രണ്ടു വര്‍ഷത്തെ നായകസ്ഥാനത്തേക്കുള്ള വിലക്കിന്റെ സമയപരിധി അവസാനി ച്ചതിനാല്‍ സ്റ്റീവ് സ്മിത്തിനെ നായകാനാകാന്‍ തടസ്സമില്ലെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ്. എന്നാല്‍ നിലവില്‍ പുതിയ നായകന്മാരായ ടിം പെയിനിന്റേയും ആരോണ്‍ ഫിഞ്ചിന്റേയും നേതൃത്വത്തില്‍ ഓസ്‌ട്രേലിയ മികച്ച പ്രകടനങ്ങളോടെ തിരിച്ചുവന്നി രിക്കുന്നതിനാല്‍ നായകനെ മാറ്റുന്നതെന്തിനാണെന്നാണ് മുന്‍ താരങ്ങളുടെ ചോദ്യം.
പന്തുചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഒരു വര്‍ഷം അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിലക്ക് നേരിട്ട സ്മിത്തും വാര്‍ണറും മികച്ച ഫോമിലേക്ക് അതിവേഗം മടങ്ങിയെത്തിയത് ഓസ്‌ട്രേലിയയ്‌ക്ക് ശക്തമായ കരുത്താണ് നല്‍കിയത്. കൊറോണ കാരണം പരമ്പരകളെല്ലാം നീട്ടിവെക്കപ്പെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ തീരുമാനങ്ങള്‍ നീണ്ടുപോകുമെന്നാണ് സൂചന. ഇതിനിടെ പരമ്പരകളുടെ അനിശ്ചിതത്വത്തില്‍ താരങ്ങളുടെ കരാര്‍ പുതുക്കുന്നത് നീട്ടിയതായി ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു.
ഓസ്‌ട്രേലിയയിലെ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളടക്കം മാറ്റിയതും ദേശീയ ടീമിലേക്കുള്ള തെരഞ്ഞെടുപ്പുകളും അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. ജൂണിലും ജൂലൈ യിലുമായി നടക്കേണ്ടിയിരുന്ന ബംഗ്ലാദേശുമായും ഇംഗ്ലണ്ടുമായുമുള്ള പരമ്പരകള്‍ മാറ്റി വെക്കാനാണ് സാദ്ധ്യതയെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു.















