വിലക്കുറവില്‍ വില്ലനായി 'ബുള്ളറ്റ് മുട്ട'; ഗുണനിലവാരമില്ലാത്ത മുട്ടകളുടെ വ്യാപനം, ആരോഗ്യഭീഷണി ഉയരുന്നു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിലക്കുറവില്‍ വില്ലനായി ‘ബുള്ളറ്റ് മുട്ട’; ഗുണനിലവാരമില്ലാത്ത മുട്ടകളുടെ വ്യാപനം, ആരോഗ്യഭീഷണി ഉയരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2026, 05:42 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കോഴിമുട്ടയുടെ വില കുത്തനെ ഉയര്‍ന്നതോടെ അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഗുണനിലവാരമില്ലാത്ത ‘ബുള്ളറ്റ് മുട്ടകള്‍’ ജില്ലയിലേക്ക് വ്യാപകമായി എത്തുന്നതായി പരാതി. സാധാരണ മുട്ടയേക്കാള്‍ കുറഞ്ഞ വിലയ്‌ക്ക് വില്‍ക്കുന്നതിനാല്‍ വഴിയോര കച്ചവടത്തിലൂടെയും ഹോട്ടലുകള്‍, ബേക്കറികള്‍, തട്ടുകടകള്‍ എന്നിവിടങ്ങളിലേക്കും ഇത്തരം മുട്ടകള്‍ വ്യാപകമായി വിതരണം ചെയ്യപ്പെടുന്നതായാണ് വിവരം.

വിലക്കുറവാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന പ്രധാന കാരണം. എന്നാല്‍, ഗുണനിലവാരമില്ലാത്ത ഈ മുട്ടകള്‍ ചില സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിനായി പോലും വാങ്ങുന്നുവെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. അതിനാല്‍ കുട്ടികളുടെ ആരോഗ്യസുരക്ഷ സംബന്ധിച്ച് ആശങ്ക ശക്തമാകുകയാണ്. കോഴികളുടെ അണ്ഡവാഹിനിയിലെ തകരാറുകളോ ശ്വാസകോശ സംബന്ധമായ രോഗങ്ങളോ എഗ് ഡ്രോപ്പ് സിന്‍ഡ്രോം പോലുള്ള വൈറസ് ബാധകളോ മൂലമാണ് അസാധാരണ ആകൃതിയിലുള്ള ബുള്ളറ്റ് മുട്ടകള്‍ രൂപപ്പെടുന്നത്.

ഗുണനിലവാരക്കുറവിനെ തുടര്‍ന്ന് ഫാമുകളില്‍ ഇവ വളരെ കുറഞ്ഞ വിലയ്‌ക്ക് റിജക്ട് ചെയ്യുന്നതാണ്. പിന്നീട് ഇടനിലക്കാര്‍ ഇവ ശേഖരിച്ച് കേരളത്തിലെ വിപണികളില്‍ വിലക്കുറവില്‍ വില്‍ക്കുന്നതായാണ് ആരോപണം. 30 മുട്ടകളുള്ള ഒരു ട്രേയ്‌ക്ക് ഏകദേശം 160 രൂപ മാത്രമാണ് വിലയെന്നതിനാല്‍ വ്യാപാരികളും ഉപഭോക്താക്കളും ഇവയിലേക്ക് തിരിയുകയാണ്. ചെക്കുപോസ്റ്റുകളില്‍ മതിയായ പരിശോധനയില്ലാത്തതും ഇത്തരം മുട്ടകളുടെ വരവ് വര്‍ധിക്കാന്‍ കാരണമായതായി ആരോപണമുണ്ട്.

അതേസമയം, ബുള്ളറ്റ് മുട്ടകളില്‍ നടത്തിയ ലബോറട്ടറി പരിശോധനകളില്‍ മനുഷ്യര്‍ക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ള സാല്‍മൊണല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യക്തമാക്കുന്നു. ഇത്തരം മുട്ടകള്‍ കഴിച്ചാല്‍ കടുത്ത വയറിളക്കം, ഛര്‍ദ്ദി, വയറുവേദന, പനി തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്കും ഇത് കൂടുതല്‍ അപകടകരമാകുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

വഴിയോരങ്ങളില്‍ വാഹനങ്ങളില്‍ നിന്ന് വിലക്കുറവില്‍ നടക്കുന്ന മുട്ടവില്‍പ്പന കര്‍ശനമായി നിയന്ത്രിക്കണമെന്നും വിപണിയിലെ മുട്ടകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ പ്രത്യേക പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തണമെന്നും വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.

Tags: Health Issueskeralasellingbullet eggcheap price
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies