തിരുവനന്തപുരം: കൊറോണ വൈറസിനെ പ്രതിരോധിക്കാനായുള്ള പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബിസിസിഐ നല്‍കുന്ന ഫണ്ടിലേക്ക് കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ 50 ലക്ഷം രൂപ നല്‍കും. ബിസിസിഐ ജോയിന്റ് സെക്രട്ടറിയും കെസിഎ മുന്‍ പ്രസിഡന്റുമായ ജയേഷ് ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. രാജ്യം ഒരു പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ കായിക സംഘടനകള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടക, മുംബൈ, ബംഗാള്‍, സൗരഷ്‌ട്ര എന്നീ ക്രിക്കറ്റ് അസോസിയേഷനുകളും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 51 കോടി രൂപ ബിസിസിഐ സംഭാവനയായി നല്‍കുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. രാജ്യത്തെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഊര്‍ജിതമാക്കുകയാണ് ലക്ഷ്യമെന്ന് ബിസിസിഐ അറിയിച്ചിരുന്നു.















